മുട്ടാറിലും പോഷക മിശ്രിതം തളിക്കാൻ ഡ്രോൺ ഇറങ്ങി

കുട്ടനാട്: മുട്ടാറിലും പാടത്ത് പോഷക മിശ്രിതം തളിക്കാൻ ഡ്രോൺ ഇറങ്ങി. ആലപ്പുഴ ജില്ല കൃഷി വിജ്ഞാന കേന്ദ്രം കുട്ടനാട്ടിൽ നടപ്പാക്കുന്ന കാലാവസ്ഥാനുസൃത കൃഷി സമ്പ്രദായങ്ങളുടെ ദേശീയ പദ്ധതിയുടെ ഭാഗമായി മുട്ടാർ പഞ്ചായത്തിൽ മുളവനക്കരി പാടശേഖരത്തിലാണ് ഡ്രോൺ ഉപയോഗിച്ച്​ പോഷക മിശ്രിതം തളിച്ചത്. ചെടികളുടെ വളർച്ച മെച്ചപ്പെടുത്തുന്നതും ഉൽപാദനം വർധിപ്പിക്കുന്നതുമായ സാങ്കേതിക വിദ്യ, മൂപ്പ് കുറഞ്ഞ മനുരത്‌ന ഇനം നെല്ല് കൃഷി ചെയ്യുന്ന കർഷകരെ പരിചയപ്പെടുത്തി. പോഷക മിശ്രിതം 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ചെടികൾക്ക് ഡ്രോൺ ഉപയോഗിച്ച് നൽകി. ഏകദേശം 10 മിനിറ്റുകൊണ്ട് ഒരേക്കർ തളിച്ചു. കാർഷിക മേഖലകളിൽ തൊഴിലാളികളുടെ ദൗർലഭ്യം അഭിമുഖീകരിക്കുന്ന ഈ ഘട്ടത്തിൽ ഡ്രോണിന്റെ ഉപയോഗ സാധ്യതകളെ കുറിച്ച് ജില്ല കൃഷി വിജ്ഞാന കേന്ദ്രം ​മേധാവി ഡോ. പി. മുരളീധരൻ വിശദീകരിച്ചു. ജില്ല പഞ്ചായത്ത് അംഗം എം.വി. പ്രിയ ഉദ്ഘാടനം ചെയ്തു. മുട്ടാർ പഞ്ചായത്ത് പ്രസിഡന്റ് ലീന ജോളി അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. വേണുഗോപാൽ, പഞ്ചായത്ത് അംഗങ്ങളായ എബ്രഹാം ചാക്കോ, ലിബി, കൃഷി ഓഫിസർ അലൻ ജോയി, രാജീവ് എം.എസ്, ഡോ. കെ. സജ്‌നനാഥ്, മുഹമ്മദ് ഇജാസ്, ബിനു തോമസ്, പാടശേഖരം സെക്രട്ടറി പി.എ. തോമസ് എന്നിവർ പങ്കെടുത്തു. ----- ഫോട്ടോ. apl dron kuttanad മുട്ടാർ പഞ്ചായത്തിൽ മുളവനക്കരി പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് പോഷക മിശ്രിതം നൽകുന്നതിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം എം.വി. പ്രിയ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.