ഓട്ടോ വെള്ളത്തിൽ തള്ളിയിട്ടു

കുട്ടനാട്: കൈനകരി പഞ്ചായത്ത് മൂന്നാം വാർഡിൽ സുമേഷ് ഭവൻ വീട്ടിൽ സുമേഷിന്‍റെ ഓട്ടോറിക്ഷ അജ്ഞാതർ രാത്രിയിൽ ആറ്റിൽ തള്ളിയിട്ടു. ആറിന് മറുകരയിൽ ഓട്ടോ എത്താത്തതിനാൽ 14ാം വാർഡിൽ മണലേചിറ ലാലസന്‍റെ വീട്ടുമുറ്റത്താണ് ഇടാറുള്ളത്. റോഡിൽനിന്ന്​ രണ്ടടി താഴ്ചയുള്ള സ്ഥലത്ത് കിടന്ന ഓട്ടോ ഒന്നിൽ കൂടുതൽ പേർ തള്ളി നീക്കിയതെന്നാണ് സൂചന. നെടുമുടി പൊലീസ് കേസെടുത്തു. അടുത്ത കാലത്തായി കൈനകരിയിലെ ചില പ്രദേശങ്ങളിൽ രാത്രികളിൽ സാമൂഹികവിരുദ്ധ ശല്യം ഏറി വരുന്നതായി നാട്ടുകാർ പറയുന്നു. ഏതാനും നാൾ മുമ്പ് കൈനകരി പഞ്ചായത്തുകടവിൽ ലോട്ടറിയും മുറുക്കാനും വിൽക്കുന്ന എ.അർ. രാജേഷിന്‍റെ കട അടിച്ചുതകർത്തിരുന്നു. കഴിഞ്ഞ ദിവസം വരമ്പോൽ മോഹനന്റെ അഞ്ച് ആടുകളെ അജ്ഞാതർ കൊന്നിരുന്നു. രാത്രി പൊലീസിന്‍റെ പട്രോളിങ്​ വേണമെന്നും കൈനകരിയിൽ സ്റ്റേഷൻ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. -------- പടം: apl kuttanad auto സുമേഷിന്‍റെ ഓട്ടോ ആറ്റിൽ കിടക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.