അമ്പലപ്പുഴ: വീടുകളിലെത്തി പ്ലാസ്റ്റിക് ശേഖരിക്കുന്ന ദിവസങ്ങൾ മുൻകൂട്ടി അറിയിക്കാനുള്ള കലണ്ടർ പുന്നപ്ര തെക്ക് പഞ്ചായത്തിൽ ഹരിത കർമസേന പുറത്തിറക്കി. 2022 ഫെബ്രുവരി മുതൽ 2023 ജനുവരി വരെ ഓരോ വാർഡിലെയും വീടുകളിൽ ഏതുദിവസം പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിന് സേനാംഗങ്ങൾ എത്തുമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ വീട്ടുകാരും വീടുകളിൽനിന്ന് പുറന്തള്ളുന്ന പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് കൈമാറണമെന്ന ഓർമപ്പെടുത്തൽകൂടിയാണ് കലണ്ടറിന്‍റെ ഉപയോഗം. പഞ്ചായത്തിലെ എല്ലാ വീടുകളിലും കലണ്ടർ എത്തിച്ചു കഴിഞ്ഞു. ഒപ്പം മൂന്നുമാസം മുതൽ ഒരു വർഷം വരെ യൂസർ ഫീയും മുൻകൂറായി ജനം നൽകിയിട്ടുണ്ട്. എച്ച്. സലാം എം.എൽ.എ കലണ്ടർ പ്രകാശനം ചെയ്തു. ആറാം വാർഡിലെ കല്ലിട്ടകാട്ടിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് പി.ജി. സൈറസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് സുധർമ ഭുവനചന്ദ്രൻ, ജില്ല പഞ്ചായത്ത് അംഗം ഗീത ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുധർമ ഭുവനചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സതി രമേശ്, എം. ഷീജ, പഞ്ചായത്ത് അംഗങ്ങളായ എൻ.കെ. ബിജുമോൻ, സി.പി.എം പുന്നപ്ര കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ജഗദീശൻ, ദീപ, ബിനു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എസ്. ബിജി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.