കയർ സംഘങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിൽ

ചേർത്തല: ജില്ലയിൽ പ്രാഥമിക . പല സംഘങ്ങളിലും തൊഴിലാളികൾക്ക് മാസത്തിൽ 10 ദിവസംപോലും തൊഴിൽ നൽകാനാകാത്ത സ്ഥിതിയാണ്​. സർക്കാർ സഹായം ലഭിക്കാത്തതും കയർ വിൽപന വില ലഭിക്കാത്തതുമാണ് സംഘങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം മാർക്കറ്റിങ് ഇൻസെന്റിവായി സംഘങ്ങൾക്ക് സർക്കാറിൽനിന്ന്​ രണ്ടര കോടിയോളമാണ് ലഭിക്കാനുള്ളത്. ഇതിനൊപ്പം ജീവനക്കാരുടെ ശമ്പള ഇനത്തിൽ ലഭിച്ചിരുന്ന മാനേജീരിയൽ ഗ്രാന്റും ലഭിച്ചിട്ടില്ല. ആലപ്പുഴ പ്രോജക്ടിന്റെ പരിധിയിൽ 166 സംഘമാണ് ഉള്ളത്. സംഘങ്ങളുടെ ഉന്നതാധികാര സ്ഥാപനമായ കയർഫെഡ് സംഭരിച്ച കയറിന്റെ വിലയിനത്തിൽ കോടികൾ സംഘങ്ങൾക്ക് ലഭിക്കാനുണ്ടെന്ന് കയർ സംഘം പ്രസിഡന്റുമാരും സെക്രട്ടറിമാരും പറയുന്നു. ഇതുമൂലം സംഘങ്ങളിലെ കൂലി വിതരണവും മുടങ്ങിയിരിക്കുകയാണ്. കയർ ഫെഡ് വഴി ഗുണനിലവാരമില്ലാത്ത ചകിരി മാർക്കറ്റ് വിലയെക്കാൾ ഉയർന്ന വിലയ്ക്ക്​ സംഘങ്ങളിൽ അടിച്ചേൽപിക്കുന്നെന്ന വിമർശനങ്ങളും സംഘം നേതൃത്വങ്ങളിൽനിന്ന്​ ഉയർന്നിട്ടുണ്ട്. സംഘങ്ങളിൽ ഓട്ടോമാറ്റിക് സ്​പിന്നിങ് മെഷീനുകളിൽ ഉൽപാദിപ്പിക്കുന്ന കയർ കയർഫെഡ് യഥാസമയം സംഭരിക്കാത്തതിനാൽ മെഷീനുകളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. കയർ സംഘങ്ങളുടെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രിയും കയർ മന്ത്രിയും അടിയന്തരമായി ഇടപെടണമെന്ന് ആലപ്പുഴ കയർ പ്രോജക്ടിന് കീഴിലെ കയർ സംഘങ്ങളുടെ പ്രസിഡന്റ്-സെക്രട്ടറിമാരുടെ യോഗം ആവശ്യപ്പെട്ടു. ചകിരി വിലയിലും കയർ വില കുടിശ്ശിക നൽകുന്നതിലും കയർഫെഡിന്റെ ഭാഗത്തുനിന്നുള്ള നടപടിക്കും ആവശ്യമുയർന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.