ഹരിപ്പാട്: എം.എല്‍.എ ഫണ്ടില്‍നിന്ന് അനുവദിച്ച പി.പി.ഇ കിറ്റും പൾസ് ഓക്സിമീറ്ററും വിതരണം ചെയ്തതില്‍ ഗുരുതരവീഴ്ചയെന്ന് ആരോപണം. രമേശ് ചെന്നിത്തല എം.എല്‍.എ യുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് 8.90 ലക്ഷം അനുവദിച്ച് ഒരു വാര്‍ഡിലേക്ക് മൂന്ന് പള്‍സ് ഓക്സിമീറ്ററും നിയോജക മണ്ഡലത്തിലേക്ക് 1000 പി.പി.ഇ കിറ്റ് എന്ന രീതിയില്‍ അനുവദിച്ച പദ്ധതി അട്ടിമറിച്ചതായി ജില്ല പഞ്ചായത്ത് അംഗം ജോണ്‍ തോമസ് ആരോപിച്ചു. കോവിഡിന്‍റെ മൂന്നാംതരംഗത്തില്‍ ആവശ്യമായി വരുന്ന പി.പി.ഇ കിറ്റ് പഞ്ചായത്തുകള്‍ക്ക് കൈമാറിയിട്ടില്ല. വിതരണോദ്ഘാടനം നടത്തിയ ദിവസം ഏറ്റുവാങ്ങിയ നാല് പഞ്ചായത്തിനും ഹരിപ്പാട് നഗരസഭക്കും മാത്രമാണ് കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ ലഭ്യമായത്. കോവിഡുകാലത്ത് അത്യാവശ്യം വേണ്ട ഉപകരണങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും ജോണ്‍ തോമസ് ആരോപിച്ചു. ഇത് സംബന്ധിച്ച് കലക്ടര്‍ക്ക് പരാതി നല്‍കിയതായും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.