സുരക്ഷ മിറർ സ്ഥാപിച്ച് പി.ഡി.പി

ചാരുംമൂട്: താമരക്കുളം നാലുമുക്കിലടക്കം അപകടങ്ങൾ പതിവാകുന്ന സ്ഥലങ്ങളിൽ പി.ഡി.പി താമരക്കുളം പഞ്ചായത്ത് കമ്മിറ്റി സുരക്ഷ മിററുകൾ സ്ഥാപിച്ചു. നൂറനാട് സി.ഐ വി.ആർ. ജഗദീഷ്, പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു എന്നിവർ ഉദ്ഘാടനം ചെയ്തു. സിനോജ് താമരക്കുളം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം റഹ്മത്ത് റഷീദ്, പി.ഡി.പി നേതാക്കളായ അൻവർ താമരക്കുളം, ബഷീർ കുന്നുവിള, റഷീദ് വല്യത്ത്, അനീഷ് ആദിക്കാട് തുടങ്ങിയവർ സംസാരിച്ചു. ----------- ഫോട്ടോ: പി.ഡി.പി. താമരക്കുളം പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ നാലുമുക്ക് ജങ്ഷനിൽ സ്ഥാപിച്ച സുരക്ഷ മിറർ നൂറനാട് സി.ഐ വി.ആർ. ജഗദീഷ് നാടിന് സമർപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.