പമ്പാനദിയിൽ ആറാട്ട്

ചെങ്ങന്നൂർ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പമ്പാനദിയിൽ ചെങ്ങന്നൂർ ദേവിയുടെ ആറാട്ട്. തന്ത്രിമാരായ മഹേഷ് മോഹനര്, കണ്ഠരര് മോഹനര് എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. ആറാട്ടിനുശേഷം ദേവിയുടെ എഴുന്നള്ളിപ്പ് ഘോഷയാത്ര തിരികെ 10.15ഓടെ ക്ഷേത്രത്തിൽ എത്തി. തുടർന്ന്​മഹാദേവൻ ആനപ്പുറത്തു എഴുന്നള്ളി ദേവിയെ സ്വീകരിച്ചു. പ്രദക്ഷിണത്തിനുശേഷം അകത്തെഴുന്നള്ളിപ്പും ഇരുനടയിലും കളഭാഭിഷേകവും നടത്തി. ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തി​ന്‍റെ പടിഞ്ഞാറെ നടയിലെത്തിയശേഷം പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ ഭക്തർ മഞ്ഞൾപറ, നെൽപറ സമർപ്പണം നടത്തി. 12 ദിവസം ഹരിദ്ര പുഷ്പാഞ്ജലി വഴിപാട് ഉണ്ടാകും. തിരുവാഭരണ കമീഷണർ എസ്. അജിത് കുമാർ, പത്തനംതിട്ട ഡെപ്യൂട്ടി ദേവസ്വം കമീഷണർ ജി. ബൈജു, ഇൻസ്പെക്ടർ ഡെപ്യൂട്ടി കമീഷണർ ബി.എസ്. ശ്രീകുമാർ, വിജിലൻസ് ഓഫിസർമാരായ പി. അജികുമാർ, എൻ. രാജീവ് കുമാർ, അസി. കമീഷണർ കെ. സൈനു രാജ്, അഡ്മിനിസ്ട്രേറ്റിവ് ​ഓഫിസർ വി.ജി. പ്രകാശ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.