ക്ഷേത്രക്കുളം നവീകരിക്കുന്നു

മുണ്ടൻകാവ്: ചെങ്ങന്നൂർ മുണ്ടൻകാവ് തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ ശംഖതീർഥക്കുളത്തി​ന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ മന്ത്രി സജി ചെറിയാൻ വിലയിരുത്തി. എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽനിന്ന്​ 75 ലക്ഷം രൂപയാണ് ഇതിന്​ വിനിയോഗിക്കുന്നത്. ജനങ്ങൾ കാലങ്ങളായി ആശ്രയിക്കുന്ന ജലാശയം പ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് നിലനിർത്തുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്. ഈ കുളം നവീകരിച്ച്​ സംരക്ഷിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം കണക്കിലെടുത്താണ് ഫണ്ടനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.