കോവിഡ് ബാധിതർക്ക് ഭക്ഷണം വിളമ്പി മത്സ്യത്തൊഴിലാളികൾ

അമ്പലപ്പുഴ: കോവിഡ്മൂലം ദുരിതത്തിലായ കുടുംബങ്ങൾക്ക് ഭക്ഷണ വിതരണവുമായി മത്സ്യത്തൊഴിലാളി യൂനിയൻ. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) നീർക്കുന്നം മേഖല കമ്മിറ്റിയാണ് 13 മുതൽ 16 വരെ നാല് വാർഡുകളിലെ ദുരിതബാധിതരുടെ വിശപ്പിന്റെ വിളിയറിഞ്ഞത്. കോവിഡ് ബാധിതരായ കുടുംബങ്ങൾക്കും കോവിഡ്മൂലം തൊഴിൽ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും ഒരുനേരത്തെ ഭക്ഷണമാണ് നൽകുക. പഞ്ചായത്ത്​ അംഗമായ അനിത സതീഷാണ് കോഓഡിനേറ്റർ. വളഞ്ഞവഴി പാഞ്ഞാറ് നടന്ന ചടങ്ങിൽ എച്ച്. സലാം എം.എൽ.എ ഭക്ഷണം വിളമ്പി നൽകി ഉദ്ഘാടനം നടത്തി. യൂനിയൻ ജില്ല സെക്രട്ടറി സി. ഷാംജി, സി.പി.എം നീർക്കുന്നം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി. ദിലീഷ്, ബ്ലോക്ക് പഞ്ചായത്ത്​ അംഗവും മത്സ്യത്തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റി അംഗവുമായ ശ്രീജ രതീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ പി.എം. ദീപ, ബ്ലോക്ക് പഞ്ചായത്ത്​ അംഗം അഡ്വ. പ്രദീപ്തി സജിത്ത്, അനിത സതീഷ്, യൂനിയൻ മേഖല സെക്രട്ടറി കെ. ഫെനിൽ, പ്രസിഡന്‍റ്​ സുമേഷ് സുന്ദരൻ, പഞ്ചായത്ത്​ അംഗം ആശ സുരാജ്, ജയ സാധുപാലൻ, സുദർശനൻ, രതീഷ്, എസ്. സലാം എന്നിവർ പങ്കെടുത്തു. ----------- ചിത്രം... മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) നീർക്കുന്നം മേഖല കമ്മിറ്റിയുടെ ഭക്ഷണ വിതരണ പദ്ധതി എച്ച്. സലാം എം.എൽ.എ ഭക്ഷണം വിളമ്പി നൽകി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.