ആലപ്പുഴ: സർക്കാർ ഉത്തരവില്ലാതെ അവധിയെടുത്ത് വിദേശത്ത് പോയതിന് പിരിച്ചുവിട്ട അധ്യാപികയുടെ സേവന പുസ്തകം കാണാതായതിനെ കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. സേവന പുസ്തകം നഷ്ടപ്പെടുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കമീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. താമസം കൂടാതെ പി.എഫ് തുക മാറിനൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. തന്റെ സേവന പുസ്തകം കാണാതായതിനാൽ പെൻഷൻ അനുവദിച്ചിട്ടില്ലെന്ന മാവേലിക്കര സ്വദേശിനി കെ.എം. മറിയാമ്മയുടെ പരാതിയിലാണ് ഉത്തരവ്. ആലപ്പുഴ ജില്ല വിദ്യാഭ്യാസ ഓഫിസറിൽനിന്ന് കമീഷൻ വിശദീകരണം തേടിയിരുന്നു. 1998 ഡിസംബർ 30ന് പരാതിക്കാരിയെ സർവിസിൽനിന്ന് പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിട്ട ആളിന് പെൻഷൻ ആനുകൂല്യങ്ങൾക്ക് അർഹതയില്ല. സേവന പുസ്തകം കാണാത്തതു സംബന്ധിച്ച് നടപടി സ്വീകരിച്ചിട്ടുണ്ട്. അധ്യാപികയുടെ മാനേജ്മെന്റിന് കീഴിലെ 136 സ്കൂളുകളിലും അന്വേഷണം നടത്തിയെങ്കിലും സേവന പുസ്തകം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തുടർന്ന് സർക്കാർ ഉത്തരവ് ലഭിക്കാൻ വകുപ്പ് സെക്രട്ടറിക്ക് 2019 ജൂലൈ ഒമ്പതിന് കത്ത് നൽകിയിട്ടുണ്ട്. മറുപടി ലഭിച്ചിട്ടില്ല. പരാതിക്കാരിയുടെ പ്രോവിഡന്റ് ഫണ്ട് തീർപ്പാക്കി തുക നൽകാൻ പ്രഥമാധ്യാപകന് നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. --------- എ.ഐ.എസ്.എഫ് ധർണ ആലപ്പുഴ: കേന്ദ്ര സർക്കാർ ബജറ്റിൽ വിദ്യാഭ്യാസ മേഖലയെ അവഗണിച്ചതിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. ആലപ്പുഴ പോസ്റ്റ് ഓഫിസിന് മുന്നിൽ നടന്ന പ്രതിഷേധം ജില്ല സെക്രട്ടറി സനൂപ് കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് യു. അമൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അസ്ലം ഷാ, സംസ്ഥാന കമ്മിറ്റി അംഗം ബ്രൈറ്റ് എസ്. പ്രസാദ്, നേതാക്കളായ അജയ് കൃഷ്ണൻ, സെലിൻ യേശുദാസ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.