പടം കൊടുക്കണ്ട................... മാന്നാർ: മാന്നാർ കുട്ടമ്പേരൂർ മുട്ടേൽ 1654ാം നമ്പർ സർവിസ് സഹകരണ ബാങ്കിൽനിന്ന് വായ്പയെടുത്ത വനിത ഗ്രൂപ്പുകളിലെ അംഗങ്ങൾ തിരിച്ചടവിനായി നൽകിയ തുകകൾ ബാങ്കിലടച്ചില്ലെന്ന പരാതിയുമായി വീട്ടമ്മമാർ രംഗത്ത്. പത്തുപേർ വീതം രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് 10 ലക്ഷം രൂപ വായ്പയെടുത്ത നവപ്രഭ, ദിവ്യജ്യോതി ഗ്രൂപ്പുകളിലെ അംഗങ്ങളായ ശോഭ തങ്കമണി, ഷൈനി, അജിത, വാസന്തി, ഓമന എന്നിവരാണ് ഗ്രൂപ് ഭാരവാഹികൾക്കെതിരെ ആരോപണം ഉന്നയിച്ചത്. മൂന്നുലക്ഷം രൂപയോളം തിരിമറി നടത്തിയത്രേ. ഭാരവാഹികളായ സ്മിത, രമ, ഓമന, സൂര്യ എന്നിവർക്കെതിരെ മാന്നാർ പൊലീസിൽ പരാതി നൽകി. ബാങ്ക് നോട്ടീസ് ലഭിച്ചതോടെയാണ് തങ്ങൾ തിരിമറി അറിഞ്ഞതെന്ന് വീട്ടമ്മമാർ പറഞ്ഞു. മാന്നാർ പഞ്ചായത്ത് ഒമ്പതാം വാർഡിൽ മിനി ഫാക്ടറി ഭാഗത്തെ താമസക്കാരാണ് ഇരുഗ്രൂപ്പിലെയും അംഗങ്ങൾ. പൊലീസിന്റെ ഒത്തുതീർപ്പ് ചർച്ച വിജയിക്കാതായതോടെ ചെങ്ങന്നൂർ ഡിവൈ.എസ്.പിക്കും പരാതി നൽകി. തൊഴിലുറപ്പും വീട്ടുജോലിയും ചെയ്ത് കഷ്ടപ്പെട്ട് ജീവിക്കുന്ന തങ്ങളെ വഞ്ചിച്ചവർക്കെതിരെ നിയമനടപടി കൈക്കൊള്ളണമെന്ന് വീട്ടമ്മമാർ പറഞ്ഞു. ----- 15 ഗ്രൂപ്പുകൾ തിരിച്ചടവ് ലംഘിച്ചെന്ന് പ്രസിഡന്റ് പത്തുപേരടങ്ങുന്ന സംഘങ്ങളായി ഇതുവരെ 198 ഗ്രൂപ്പുകൾക്ക് വായ്പ നൽകിയെന്നും 15 ഗ്രൂപ്പുകൾ തിരിച്ചടവ് ലംഘിച്ചെന്നും കുട്ടമ്പേരൂർ സഹകരണ ബാങ്ക് പ്രസിഡൻറ് ബി.കെ. പ്രസാദ് അറിയിച്ചു. അവർക്കെതിരെ നിയമനടപടി കൈക്കൊള്ളുന്നതിന്‍റെ ഭാഗമായാണ് നോട്ടീസ് അയച്ചത്. ഇതിനിടെ ചില അംഗങ്ങൾ കുടിശ്ശിക അടച്ചതായും പ്രസിഡന്‍റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.