കോവിഡ്; ജില്ലയിൽ ഞായറാഴ്​ച ലോക്​ഡൗൺ സമാന നിയന്ത്രണം

ആലപ്പുഴ: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ഇളവുകള്‍ അനുവദിച്ചും ജില്ല ഭരണകൂടം. ബി വിഭാഗത്തിലാണ്​ ജില്ല. ജില്ലയില്‍ ജനുവരി 23, 30 തീയതികളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഈ മാസം ആറിനും തുടരും. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, മത, സാമുദായിക പരിപാടികളും പൊതു പരിപാടികളും ഉൾപ്പെടെ കൂടിച്ചേരലുകള്‍ക്ക്​ അനുമതിയില്ല. വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. ഫെബ്രുവരി ഏഴു മുതല്‍ ജില്ലയിലെ 10, 11, 12 ക്ലാസുകള്‍ ബിരുദ ബിരുദാനന്തര ക്ലാസുകള്‍, ട്യൂഷന്‍ ക്ലാസുകള്‍ എന്നിവക്ക്​ ഓഫ് ലൈനായി പ്രവര്‍ത്തിക്കാം. ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകള്‍, ക്രഷുകള്‍, കിന്റര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ഓഫ് ലൈനായി പ്രവര്‍ത്തിക്കാം. ജില്ലയിലെ ആരാധനാലയങ്ങളില്‍ പരമാവധി 20 പേര്‍ക്ക് അനുമതിയുണ്ട്. ഫെബ്രുവരി ആറിനും 20 പേരെ മാത്രം ഉള്‍പ്പെടുത്തി ആരാധന നടത്താം. നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ജില്ല പൊലീസ് മേധാവിയെയും താലൂക്ക് തല സ്‌ക്വാഡുകളെയും ചുമതലപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.