അർബുദദിനം: കേശദാനം നടത്തി

ചേർത്തല: ലോക അർബുദദിന ഭാഗമായി അവബോധമാണ് പ്രതിരോധമെന്ന സന്ദേശവുമായി അർബുദ ബാധിതർക്ക് വിഗ്ഗ് നിർമാണത്തിന്​ കേശദാന പരിപാടിക്ക് സെന്റ് മൈക്കിൾസ് കോളജ് എൻ.എസ്.എസ് യൂനിറ്റ് തുടക്കംകുറിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഡോ. സീന കൃര്യൻ സ്വന്തം കേശം ദാനംചെയ്ത്​ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് അഞ്ച്​ വിദ്യാർഥികൾ കേശദാനം നടത്തി. സെക്രട്ടറി അഖിൽ ദാമോദർ, പി.എസ്. കാർത്തിക, പി.എം. പാർവതി, അമൃത ജി. ഗോപൻ, കെ.എ. ആതിര, ജസീല, കൃഷ്ണപ്രിയ, അനുമോൾ എന്നിവർ കേശദാന പരിപാടിയിൽ ഭാഗമായി. ചിത്രം : ലോക അർബുദദിന ഭാഗമായി സെന്റ് മൈക്കിൾസ് കോളജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഡോ. സീന കൃര്യൻ സ്വന്തം കേശം ദാനംചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.