ഗ്രില്ലിൽ കുടുങ്ങിയ പൂച്ചയെ അഗ്​നിരക്ഷാസേന രക്ഷിച്ചു

മണ്ണഞ്ചേരി: ഗ്രില്ലിൽ തല കുടുങ്ങിയ പൂച്ചക്ക് അഗ്​നിരക്ഷാ സേന രക്ഷകരായി. വെള്ളിയാഴ്ച രാവിലെ സർവോദയപുരത്ത് സോഷ്യോ എക്കണോമിക് സെന്‍ററിലെ അടുക്കളയിൽ കടന്നു കയറാൻ ശ്രമിച്ച വലിയ പൂച്ചയാണ് ഗ്രില്ലിൽ കുടുങ്ങിയത്. ജില്ലയിലെ അധ്യാപകരടക്കം പരിശീലനം നേടുന്ന സെന്‍ററിൽ ഭക്ഷണം പാകം ചെയ്യാൻ എത്തിയ ജീവനക്കാരാണ് 'കടന്നുകയറ്റക്കാരനെ' കണ്ടത്. ഗ്രില്ലിൽ തല മുറുകിയതിനാൽ മറ്റൊരു മാർഗമില്ലാതെയാണ് ആലപ്പുഴ അഗ്നിരക്ഷാസേനയുടെ സഹായം തേടിയത്. അസിസ്റ്റന്‍റ്​ സ്റ്റേഷൻ ഓഫിസർ എച്ച്. സതീശന്‍റെ നേതൃത്വത്തിൽ ഫയർ ഓഫിസർമാരായ സി.കെ. സജേഷ്, എ.ജെ. ബെഞ്ചമിൻ, ടി.ഉദയകുമാർ എന്നിവർ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ഗ്രിൽ വളച്ച് പൂച്ചയെ രക്ഷപ്പെടുത്തി. ------ പടം: സർവോദയപുരം സോഷ്യോ എക്കണോമിക് സെന്‍ററിലെ ഗ്രില്ലിൽ തല കുടുങ്ങിയ പൂച്ച

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.