ചുനക്കര ക്ഷേത്രത്തിലെ ആറാട്ടുത്സവം ഭക്തിസാന്ദ്രം

ചാരുംമൂട്: ചുനക്കര തിരുവൈരൂർ മഹാദേവർ ക്ഷേത്രത്തിലെ ആറാട്ടുത്സവം ആചാരപരമായ കെട്ടുകാഴ്ചയോടെ സമാപിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട കരകളിൽനിന്നുള്ള കെട്ടുകാഴ്ചകൾ ഉണ്ടായിരുന്നില്ല. പടിഞ്ഞാറെ നടയിലാണ് കെട്ടുകാഴ്ചക്കായി ജോഡിക്കാളയെ അണിയിച്ചൊരുക്കിയത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനോടെ ആചാരപരമായ കെട്ടുകാഴ്ചവരവ് ആരംഭിച്ചു. ക്ഷേത്ര ദേവസ്വം ഭാരവാഹികളുടെ സാന്നിധ്യത്തിൽ കെട്ടുകാഴ്ചയെ ആനയിച്ചു. വാദ്യമേളങ്ങൾ അകമ്പടി സേവിച്ച കെട്ടുകാഴ്ച ക്ഷേത്രത്തിന് വലംവെച്ച് മഹാദേവരെ വണങ്ങി യഥാസ്ഥാനത്ത് നിലയുറപ്പിച്ചു. തുടർന്ന് കൊടിയിറക്കും മറ്റു ചടങ്ങുകളും വയലിൻ ഫ്യൂഷൻ നൃത്തനാടകം എന്നിവയും നടന്നു. -------- ഫോട്ടോ: ചുനക്കര തിരുവൈരൂർ മഹാദേവർ ക്ഷേത്രത്തിൽ ആറാട്ടുത്സവത്തിന്റെ ഭാഗമായി നടന്ന ആചാരപരമായ കെട്ടുകാഴ്ച വരവ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.