ചെങ്ങന്നൂർ: വെണ്മണി ചാത്തന്‍റെ 62ാമത് രക്തസാക്ഷിത്വ വാർഷികം സി.പി.എം വെണ്മണി ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആചരിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം ജില്ല കമ്മിറ്റി അംഗം എം.എച്ച്. റഷീദ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എ.കെ. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം. ശശികുമാർ മുഖ്യ പ്രഭാഷണം നടത്തി. സി.കെ. ഉദയകുമാർ, എം.കെ മനോജ്, പി.ആർ. രമേശ് കുമാർ, ജയിംസ് ശാമുവേൽ, കെ.എസ്. ഷിജു, കെ.ആർ. മുരളീധരൻ പിള്ള, ടി.കെ. സോമൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ നെൽസൺ ജോയി സ്വാഗതവും സജി കെ. തോമസ് നന്ദിയും പറഞ്ഞു. ------- ഫോട്ടോ വെണ്മണി ചാത്തൻ അനുസ്മരണ സമ്മേളനം സി.പി.എം ജില്ല കമ്മിറ്റി അംഗം എം.എച്ച്. റഷീദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.