കായംകുളം: ബിവറേജിൽനിന്നും മദ്യം വാങ്ങി ചില്ലറ വിൽപനക്ക് ഇറങ്ങിയ രണ്ടു പേർ പിടിയിൽ. കീരിക്കാട് കണ്ണമ്പള്ളി ഭാഗം ചാലയിൽത്തറയിൽ സുഭാഷ് (39), പുതുപ്പള്ളി തെക്ക്മുറി അരുൺ നിവാസിൽ രമേശൻ (53) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കൃഷ്ണപുരം കുന്നത്താലുംമൂട് ഭാഗത്ത് 12 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവുമായാണ് ഇവർ പിടിയിലായത്. അതിർത്തിച്ചിറയിൽ യുവാവിന്റെ ദുരൂഹ മരണ പശ്ചാത്തലത്തിലാണ് മദ്യപ സംഘങ്ങളെ തേടി എക്സൈസ് രംഗത്തിറങ്ങിയത്. സർക്കിൾ ഇൻസ്പെക്ടർ ജിജി ഐപ്പ് മാത്യു, പ്രിവന്റീവ് ഓഫിസർ എസ്. അക്ബർ, ഇന്റെലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫിസർ എം. അബ്ദുൽഷുക്കൂർ, സിവിൽ ഓഫിസർമാരായ ആർ. സന്തോഷ്, ജോസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ---------- ചിത്രം: APLKY4EXISE സുഭാഷ് APLKY4EXISE 1 രമേശൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.