ആലപ്പുഴ: സ്വയം പരിശോധനയിലൂടെ അർബുദ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് നേരത്തേ ചികിത്സ ഉറപ്പാക്കുന്നതിന് പൊതുജനങ്ങളെ പ്രാപ്തരാക്കാന്‍ ലക്ഷ്യമിടുന്ന കാന്‍സെല്‍ഫി കാമ്പയിന് ലോക അർബുദ ദിനമായ വെള്ളിയാഴ്ച ജില്ലയില്‍ ആരോഗ്യവകുപ്പ് തുടക്കം കുറിക്കും. പരിചരണ അപര്യാപ്തതകള്‍ നികത്താം എന്നതാണ് ഇത്തവണ ലോക അർബുദ ദിനാചരണ സന്ദേശം. ആരോഗ്യകേന്ദ്രങ്ങളില്‍ രോഗലക്ഷണങ്ങളെക്കുറിച്ച് പോസ്റ്റര്‍, വിഡിയോ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കുടുംബശ്രീ-അംഗൻവാടി -നെഹ്റു യുവകേന്ദ്ര പ്രവർത്തകർ, കോളജ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങി വിവിധ വിഭാങ്ങളില്‍പെടുന്നവര്‍ക്കായി ഓണ്‍ലൈന്‍ ബോധവത്കരണ പരിപാടികള്‍ നടത്തും. സ്ക്രീനിങ് ക്യാമ്പുകളും സംഘടിപ്പിക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. -------- boxxxxxxxxxx സൂചനകള്‍ അവഗണിക്കരുത് അർബുദ ലക്ഷണങ്ങള്‍ തിരിച്ചറിയാനും പ്രാരംഭ ഘട്ടത്തില്‍ തന്നെ ചികിത്സ തേടാനും ജാഗ്രത പുലര്‍ത്തണം. സൂചനകള്‍ അവഗണിക്കുന്നത് പിന്നീട് സ്ഥിതി സങ്കീര്‍ണമാക്കിയേക്കാം. *ഉണങ്ങാത്ത വ്രണങ്ങള്‍ (പ്രധാനമായും വായില്‍) * ശരീരത്തില്‍ മുഴകളും തടിപ്പുകളും ദഹനത്തിനും വിസര്‍ജനത്തിനും അസാധാരണമായ മാറ്റങ്ങള്‍. തുടര്‍ച്ചയായി ദഹനക്കേട് അനുഭവപ്പെടുക, വിട്ടുമാറാത്ത വയറുവേദന, ആഹാരം ഇറക്കാനുള്ള ബുദ്ധിമുട്ട് * മലം, മൂത്രം എന്നിവയില്‍ രക്തം, പഴുപ്പ് എന്നിവ ഉണ്ടാകുക. തുടര്‍ച്ചയായ ഒച്ചയടപ്പും ചുമയും * സ്ത്രീകളില്‍ അസാധാരണമായും ആവര്‍ത്തിച്ചും ഉണ്ടാകുന്ന രക്തസ്രാവം. (പ്രത്യേകിച്ച് ലൈംഗിക ബന്ധത്തിനു ശേഷവും ആര്‍ത്തവം നിലച്ചവരിലും) * സ്തനങ്ങളില്‍ മുഴ അല്ലെങ്കില്‍ തടിപ്പ്. മുലഞെട്ടില്‍നിന്ന് രക്തം കലര്‍ന്ന സ്രവം പുറത്തുവരുക * പുരുഷന്മാര്‍ക്ക് തുടരെ കുറഞ്ഞ അളവില്‍ മൂത്രം പോകുക. വൃഷണങ്ങളില്‍ വേദനയില്ലാത്ത മുഴകള്‍ * സ്വാഭാവികമല്ലാത്ത രീതിയില്‍ ഭാരക്കുറവും വിളര്‍ച്ചയും * വിട്ടുമാറാത്ത തലവേദന, പുറംവേദന, നടുവ് വേദന * മറുക്, കാക്കപ്പുള്ളി, അരിമ്പാറ ഇവയുടെ നിറത്തിലും വലുപ്പത്തിലും ഉണ്ടാകുന്ന മാറ്റം. ------------ ഐ.എൻ.എൽ അനുശോചിച്ചു ആലപ്പുഴ: മുസ്ലിംലീഗ് ദേശീയ സെക്രട്ടറിയും മുൻ എം.എൽ.എയും പ്രമുഖ വ്യവസായിയും കൊല്ലൂവിള ജമാഅത്ത് പ്രസിഡന്‍റുമായ എ. യൂനുസ് കുഞ്ഞിന്റെ നിര്യാണത്തിൽ ഐ.എൻ.എൽ ജില്ല കമ്മിറ്റി അനുശോചിച്ചു. അർപ്പണബോധമുള്ള ഒരു സംഘാടകനായിരുന്നു യൂനുസ് കുഞ്ഞ് എന്ന് ജില്ല പ്രസിഡന്‍റ് നിസാറുദ്ദീൻ കാക്കോന്തറയും ജനറൽ സെക്രട്ടറി ബി. അൻഷാദും അനുശോചന സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹത്തിന്‍റെ വേർപാടിൽ കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഐ. ഷിഹാബുദ്ദീനും അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.