അരൂർ: അരൂർ പഞ്ചായത്തിൽ മാലിന്യം പ്രശ്നമാകാൻ തുടങ്ങിയിട്ട് രണ്ടുപതിറ്റാണ്ട് പിന്നിടുന്നു. സംസ്ഥാനത്തെ ഏറ്റവും മലിന ഗ്രാമമെന്ന് കേന്ദ്രപരിസ്ഥിതി മന്ത്രാലയം പോലും വിലയിരുത്തിയതിന്റെ ചീത്തപ്പേര് ഇന്നും അരൂരിനെ വിട്ടുപോയിട്ടില്ല. സമുദ്രോൽപന്ന കയറ്റുമതി ശാലകൾ കേന്ദ്രീകരിച്ച അരൂർ ഗ്രാമപഞ്ചായത്തിൽ പൊതുശുദ്ധീകരണപ്ലാൻറ് ഇതുവരെ സ്ഥാപിതമായിട്ടില്ല. വഴിയോരങ്ങളും ഒഴിഞ്ഞ പറമ്പുകളും ദേശീയപാതയുടെ ഓരങ്ങളിൽ പോലും മാലിന്യം തള്ളുന്നത് പഞ്ചായത്തിന് തലവേദനയാണ്. അരൂർ പഞ്ചായത്തിന്‍റെ പുതിയ ഭരണസമിതി വിവിധ പദ്ധതികൾ സംയോജിപ്പിച്ച് മാലിന്യത്തെ നേരിടാൻ രംഗത്തിറങ്ങി. പ്ലാസ്റ്റിക് ഉപയോഗവും മാലിന്യങ്ങൾ പൊതുനിരത്തിൽ വലിച്ചെറിയരുതെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്‍റ് രാഖി ആന്റണിയുടെ നേതൃത്വത്തിൽ കടകൾ കേന്ദ്രീകരിച്ച് നോട്ടീസ്‍ വിതരണം ചെയ്തു. ഉറവിട മാലിന്യ സംസ്കരണമാണ് പഞ്ചായത്തിന്റെ പ്രഥമ ലക്ഷ്യം, അറുന്നൂറോളം ബിൻ ബക്കറ്റ് വിതരണം ചെയ്തു. മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തും. പരീക്ഷണാർഥം വീടുകളിൽ ഇത് നടപ്പാക്കി. ഹരിത കർമ സേനയെ ഫലപ്രദമായി ഉപയോഗിക്കും. അടുക്കള മാലിന്യത്തെ വളമാക്കുന്നതിനായി ഉപയോഗിക്കുന്ന പദാർത്ഥം ഒരു പാക്കറ്റ് ആദ്യം കൊടുക്കും. വ്യവസായ കേന്ദ്രത്തിൽ പ്ലാസ്റ്റിക് തരംതിരിച്ച് പാക്ക് ചെയ്യാനുള്ള യൂനിറ്റ് ആരംഭിക്കാൻ സർക്കാർ അനുമതി തേടിയിട്ടുണ്ട്. കുടിവെള്ളത്തിനും മാലിന്യനിർമാർജനത്തിനും അറുപതു ലക്ഷം രൂപയാണ് പഞ്ചായത്ത് മാറ്റി വെച്ചത്. ------- ചിത്രം : തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്ലാസ്റ്റിക് അരൂരിൽനിന്ന് വണ്ടിയിൽ കയറ്റുന്നു അരൂർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ കടകളിൽ കയറി മാലിന്യ നിർമാർജന പരിപാടി വിശദീകരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.