താഴികക്കുടം കവർച്ച: പുനരന്വേഷണം വേണം -സി.പി.എം

മുതവഴി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ താഴികക്കുടം മോഷണം പോയതിൽ ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ എം.വി. ഗോപകുമാറിന് പ​ങ്കെന്ന് പ്രതികൾ ചെങ്ങന്നൂർ: പാണ്ടനാട് മുതവഴി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ താഴികക്കുടം മോഷണവുമായി ബന്ധപ്പെട്ട കേസിൽ സമഗ്രമായ പുനരന്വേഷണം വേണമെന്ന് സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം. ശശികുമാർ ആവശ്യപ്പെട്ടു. കേസിലെ പ്രതികൾ മുഖ്യമന്ത്രിക്ക്​ നൽകിയ പരാതിയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണുള്ളത്. താഴികക്കുടം മോഷണം പോയതിൽ ബി.ജെ.പി ജില്ല പ്രസിഡന്റ് എം.വി ഗോപകുമാറിന് പങ്കുണ്ടെന്ന് പ്രതികൾ ആരോപിക്കുന്നു. ഒപ്പം യഥാർഥ പ്രതികളായ ആർ.എസ്.എസ് നേതാക്കളെ സംരക്ഷിച്ച കോൺഗ്രസ് നേതാവിന്‍റെ പങ്കും പ്രതികൾ വെളിപ്പെടുത്തുന്നു. ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ശശികുമാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.