മാവേലിക്കര: ചെട്ടികുളങ്ങര ക്ഷേത്രത്തിൽ അഞ്ചിന് നടക്കുന്ന ഉത്രട്ടാതി ഉത്സവവും ഒമ്പതിന് നടക്കുന്ന പൊങ്കാലയും കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ആചാരപരമായ ചടങ്ങുകൾ മാത്രമായി പരിമിതപ്പെടുത്തുമെന്ന് ശ്രീദേവീവിലാസം ഹിന്ദുമത കൺവെൻഷൻ ഭാരവാഹികൾ അറിയിച്ചു. മറ്റം വടക്ക് കരയാണ് ഇക്കുറി ഉത്രട്ടാതി ഉത്സവച്ചടങ്ങുകൾ നടത്തുന്നത്. ശനിയാഴ്ച രാവിലെ എട്ടിന് മറ്റം വടക്ക് ആൽത്തറമൂട്ടിൽനിന്ന് 101 കലം ഘോഷയാത്ര ആരംഭിച്ച് ഒമ്പതിന് ക്ഷേത്രത്തിൽ എത്തും. കരയുടെ പ്രതിനിധികൾ മാത്രം പങ്കെടുത്ത് ഘോഷയാത്രയായി ക്ഷേത്രത്തിലെത്തി നിവേദ്യം സമർപ്പിക്കും. രാത്രി ഉത്രട്ടാതി എഴുന്നള്ളത്തും ചൊവ്വാഴ്ച രാത്രിയിലെ മകരഭരണി എഴുന്നള്ളത്തും കോവിഡ് നിയന്ത്രണങ്ങളോടെയായിരിക്കും. ബുധനാഴ്ചത്തെ മകരപ്പൊങ്കാല ചടങ്ങ് മാത്രമായി നടത്തും. 13 കരകളിൽ നിന്നായി 13 പൊങ്കാല അടുപ്പുകളും ഹിന്ദുമത കൺവെൻഷന്റെ പണ്ടാര അടുപ്പും മാത്രമായിരിക്കും ഉണ്ടാകുക. ഭക്തർക്ക് ഈ സമയം വീടുകളിൽ പൊങ്കാലയിടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.