മേനാത്തേരി വാർഡിൽ റോഡ് നിർമാണം പാതിവഴിയിൽ; രാഷ്ട്രീയ പകപോക്കലെന്ന് യു.ഡി.എഫ്​

കായംകുളം: മേനാത്തേരി വാർഡിൽ റോഡ് നിർമാണവും തൊഴിലുറപ്പ് പദ്ധതിയും നിർത്തിയതിന് പിന്നിൽ രാഷ്ട്രീയ പകപോക്കലെന്ന് ആക്ഷേപം. കോൺഗ്രസിലെ ബിദു രാഘവനാണ് വാർഡിനെ പ്രതിനിധാനം ചെയ്യുന്നത്. നഗരസഭ മുൻ ചെയർമാനും സി.പി.എം ജില്ല കമ്മിറ്റി അംഗവുമായ എൻ. ശിവദാസനെയായിരുന്നു പരാജയപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ സ്വാധീനമാണ് വാർഡിലെ വികസനങ്ങൾക്ക് തടസ്സമെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് ബിദു രാഘവൻ നഗരസഭയിൽ സത്യഗ്രഹമിരുന്നതോടെ വിഷയം ചർച്ചയാകുകയാണ്. മറ്റ് 43 വാർഡിലും മരാമത്ത് പ്രവൃത്തികൾ നടക്കുന്നുണ്ടെങ്കിലും 28ാം വാർഡിൽ മാത്രം ഉദ്യോഗസ്ഥരെ ഉപയോഗിച്ച്​ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ബിദു ആരോപിച്ചു. തൊഴിലുറപ്പ് പ്രവൃത്തികളും മറ്റ് വാർഡുകളിൽ പൂർത്തീകരിച്ചിട്ടും 28ൽ ഇതുവരെ അനുമതി നൽകിയിട്ടില്ല. രാഷ്ട്രീയ പകപോക്കലാണ് സി.പി.എം ഭരണ നേതൃത്വം നടത്തുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ സി.എസ്. ബാഷ പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടിമാരായ എ.ജെ. ഷാജഹാൻ, കെ. പുഷ്പദാസ്, എ.പി. ഷാജഹാൻ, കൗൺസിലർമാരായ അൻസാരി കോയിക്കലേത്ത്, ആർ. സുമിത്രൻ, ബിജു നസറുല്ല, അംബിക, പി.കെ. അമ്പിളി, ലേഖ സോമരാജൻ, ഷൈനി ഷിബു തുടങ്ങിയവർ സംസാരിച്ചു. ചിത്രം'. APLKY3ROAD കായംകുളം മേനാത്തേരി വാർഡിലെ വികസനം മുടക്കുന്നതിൽ യു.ഡി.എഫ് കായംകുളം നഗരസഭയിൽ നടത്തിയ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.