വലിയഴീക്കൽ പാലം തുറക്കണം -ധീവര ട്രസ്റ്റ്

അമ്പലപ്പുഴ: പണിതീർന്ന അഴീക്കല്‍-വലിയഴീക്കൽ പാലം ഉടൻ തുറക്കണമെന്ന് ധീവര ട്രസ്റ്റ് ഡയറക്ടർ ബോർഡ് യോഗം ആവശ്യപ്പെട്ടു. ആലപ്പുഴയിൽനിന്ന് അഴീക്കൽ ഫിഷിങ്​ ഹാർബറിലേക്ക്​ മത്സ്യത്തൊഴിലാളികളും മീൻ ലോറികളും ഹരിപ്പാട്, കായംകുളം ഓച്ചിറ ചുറ്റി പോകേണ്ട സ്ഥിതിയാണുള്ളത്. പുന്നപ്ര, അമ്പലപ്പുഴ, പുറക്കാട്, തോട്ടപ്പള്ളി, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിലെ തീരദേശവാസികൾക്ക് പാലം തുറക്കുന്നതോടെ എളുപ്പം ഹാര്‍ബറില്‍ എത്താനാകും. മാനേജിങ്​ ട്രസ്റ്റി ജെ. സുധിരഞ്ജൻ പ്രമേയം അവതരിപ്പിച്ചു. ചെയർമാൻ അഡ്വ. വി. പ്രവീൺ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.