വാർഡുകളിൽ മിനി മെറ്റീരിയൽ കലക്​ഷൻ സെന്റർ

പെരുമ്പളം: അജൈവ മാലിന്യ ശേഖരണത്തിന്​ പെരുമ്പളം പഞ്ചായത്തിലെ എല്ലാ വാർഡുകളിലും മിനി എം.സി.എഫുകൾ (മെറ്റീരിയൽ കലക്​ഷൻ ഫെസിലിറ്റി) സ്ഥാപിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണിത്. ഒന്നാം വാർഡിൽ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്​ പി.എം. പ്രമോദ് മിനി ഉദ്ഘാടനം ചെയ്​തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്​ അഡ്വ. വി.വി. ആശ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ശോഭന ടീച്ചർ, വാർഡ് അംഗം ഉമേഷ്‌, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ദിനീഷ് ദാസ്, സ്ഥിരം സമിതി ചെയർമാന്മാരായ ശ്രീമോൾ ഷാജി, സരിത സുജി, കുഞ്ഞൻ തമ്പി, ബി.ഡി.ഒ സിസിലി, വി.ഇ.ഒ അരുൺ, ഹരിത കർമസേന പ്രസിഡന്റ് മായാദേവി തുടങ്ങിയവർ പങ്കെടുത്തു. ചിത്രം: പെരുമ്പളം ഒന്നാം വാർഡിൽ മിനി മെറ്റീരിയൽ കലക്​ഷൻ സെന്റർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ പി.എം. പ്രമോദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.