മണ്ണഞ്ചേരി: ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ചെറിയ കലവൂരിലെ അസാപ്സ് (അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം) സ്‌കിൽ പാർക്ക് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ഹെവി മെഷിനറി, പ്രിസിഷൻ ബേസ്ഡ്, ഐ.ടി, ആക്ടിവിറ്റി ബേസ്ഡ് തുടങ്ങി പ്രധാനമായും നാല് വിഭാഗങ്ങളിലെ നൈപുണ്യ പരിശീലനമാണ് ഇവിടെ നൽകുക. മെക്കാനിക്കൽ, ഫാഷൻ ഡിസൈനിങ്, കയർ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ബ്ലോക്ക് ചെയിൻ ടെക്നോളജി തുടങ്ങിയവയും വിവിധ രാജ്യങ്ങളിലെ ഭാഷാപഠനവും ഉൾപ്പെടുന്നു. വിദഗ്ധരുടെ പരിശീലനം ലഭ്യമാകുന്ന കമ്യൂണിറ്റി കോളജിന് സമാനമാണ് പാർക്കിന്‍റെ പ്രവർത്തനം. ചെറിയ കലവൂർ ക്ഷേത്രത്തിന് കിഴക്ക് എ.എസ് കനാലിനോട് ചേർന്ന ജില്ല പഞ്ചായത്തിന്‍റെ ഒരേക്കർ അഞ്ച് സെന്‍റ് സ്ഥലത്താണ് കെട്ടിടം പൂർത്തിയാവുന്നത്. 18 കോടി ചെലവഴിച്ച് 25,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണിത്. ഒരേസമയം 600 വിദ്യാർഥികൾക്ക് പഠിക്കാൻ സൗകര്യമുണ്ടാവും. മൂന്ന് ആഴ്ച മുതൽ ആറുമാസം വരെ നീളുന്ന കോഴ്സുകളും പരിശീലനവും ഉണ്ടാവും. സംസ്ഥാനത്ത് ആകെ 16 സ്കിൽ പാർക്കുകളാണ് വിവിധ പ്രദേശങ്ങളിലായി സ്ഥാപിക്കുന്നത്. ഇതിൽ ഒമ്പതെണ്ണം തുടങ്ങിക്കഴിഞ്ഞു. ചെറിയ കലവൂരിലെ കേന്ദ്രത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ജനപ്രതിനിധികളും അസാപ് ഉന്നത ഉദ്യോഗസ്ഥരും വിലയിരുത്തി. ```````````````````` പടം: apl asap mny
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.