ചേർത്തല: പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനംചെയ്ത് യുവതി ഒരു കോടി രൂപക്ക് മേൽ തട്ടിപ്പ് നടത്തിയ കേസിൽ ഭർത്താവ് ഷാരോണും പ്രതിപ്പട്ടികയിലേക്ക്. യുവതിയെ ചോദ്യം ചെയ്തതിലും പണമിടപാടുകൾ പരിശോധിച്ചതിലുമാണ് കലവൂർ സ്വദേശിയായ ഷാരോണിനും പങ്കുണ്ടെന്ന് കണ്ടെത്തിയതായാണ് വിവരം. ഇയാളെയും പ്രതിയാക്കുന്നതോടെ പ്രതികളുടെ എണ്ണം മൂന്നാകും. കേസിലെ പ്രധാന സൂത്രധാര തിരുവനന്തപുരം ജെ.എം അപ്പാർട്ടുമെന്റിൽ രണ്ട് ഡി ഫ്ലാറ്റിൽ ഇന്ദുവിനെയും(സാറ-35) ഇടനിലക്കാരനായിരുന്ന ചേർത്തല നഗരസഭ 35ാം വാർഡ് മന്നനാട്ട് വീട്ടിൽ ശ്രീകുമാറിനെയും(53) ചേർത്തല പൊലീസ് നേരത്തേ പിടികൂടിയിരുന്നു. ഇയാളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. കലവൂരിൽ ആർ.എസ്.എസ് പ്രാദേശിക നേതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് ഷാരോൺ. ഇന്ദുവിന്റെ തട്ടിപ്പുകൾക്കു ഷാരോണിന്റെ സഹായം ലഭിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. കസ്റ്റഡിയിൽ കിട്ടിയ ഇന്ദുവുമായി ചൊവ്വാഴ്ച പൊലീസ് തിരുവനന്തപുരം മ്യൂസിയം, നെയ്യാറ്റിൻകര സ്റ്റേഷനുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തി ബുധനാഴ്ച ആലപ്പുഴ കേന്ദ്രീകരിച്ച് തെളിവെടുപ്പ്നടക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.