പൊലീസ്​ നടപടിയിൽ പ്രതിഷേധം

ചെങ്ങന്നൂർ: തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് ഇസ്​ലാം ജങ്​ഷനിൽ കെ-റെയിൽ ജീവനക്കാർ പൊലീസ്​ അകമ്പടിയിൽ സർവേ കല്ല്​ ഇടാൻ ശ്രമിച്ചത്​ സമരപ്രവർത്തകരും നേതാക്കളും ചേർന്ന് തടഞ്ഞതിന്റെ പേരിൽ വനിത പ്രവർത്തകരെ അടക്കം ക്രൂരമായി മർദിച്ച് അറസ്റ്റുചെയ്ത് മാറ്റിയതിൽ പ്രതിഷേധം ശക്തം. താലൂക്കിൽ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധ യോഗവും പന്തം കൊളുത്തി പ്രകടനവും നടന്നു. വെൺമണി പുന്തലയിൽ സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ യോഗം ജില്ല വൈസ് പ്രസിഡന്റ് എൻ.ആർ. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. യൂനിറ്റ് കൺവീനർ രാജേന്ദ്രൻ, സിന്ധു അജയൻ തുടങ്ങിയവർ സംസാരിച്ചു. മുളക്കുഴ അറന്തക്കാട് സമരസമിതി യൂനിറ്റ് പ്രസിഡന്റ് പി.വി. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ചെങ്ങന്നൂർ ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് കൊഴുവല്ലൂർ ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ല കൺവീനർ മധു ചെങ്ങന്നൂർ, സിന്ധു ജേയിംസ്,വി.സജി, കുട്ടൻ പിള്ള എന്നിവർ പ്രസംഗിച്ചു. ചെങ്ങന്നൂർ പിരളശ്ശേരി യൂനിറ്റ് പ്രസിഡന്റ് ഫിലിപ് വർഗീസ് അധ്യക്ഷത വഹിച്ച യോഗം സമര സമിതി ജില്ല കൺവീനർ മധു ചെങ്ങന്നൂർ ഉദ്ഘാടനം ചെയ്തു. എബ്രഹാം ഫിലിപ്പോസ്, വി.എം. രാജൻ, കെ.എം. വർഗീസ്, ശ്രീദേവി സജീവ് എന്നിവർ സംസാരിച്ചു. തുടർന്ന് പന്തം കൊളുത്തി പ്രകടനം നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.