ചാരുംമൂട്: അമ്മയും പെൺമക്കളും കത്തിക്കരിഞ്ഞ വീട്ടിലേക്ക് ആദ്യമെത്തിയത് മരണപ്പെട്ട പ്രസന്നകുമാരിയുടെ ചേച്ചി സുജാതയായിരുന്നു. തൊട്ടടുത്താണ് സുജാത താമസിക്കുന്നത്. കലമോൾക്കും മീനുമോൾക്കും മിക്കദിവസവും രാവിലെ കാപ്പി എത്തിക്കുന്നത് സുജാതയായിരുന്നു. വീടിന്റെ സിറ്റൗട്ടിനോട് ചേർന്ന കിടപ്പുമുറിയുടെ ജനാല കത്തിക്കരിഞ്ഞ് ചില്ലുകൾ പൊട്ടി കിടക്കുന്നതും പുക ഉയരുന്നതും കണ്ടതോടെ ജനലിലൂടെ നോക്കുമ്പോഴാണ് ഇരുണ്ട വെളിച്ചത്തിൽ മൃതദേഹങ്ങൾ കാണുന്നത്. വിവരം അറിഞ്ഞ് പഞ്ചായത്ത് അംഗം ശോഭ സജിയും അയൽവാസികളും മറ്റും സ്ഥലത്തെത്തി. പ്രധാന വാതിലിന്റെ മുന്നിലുള്ള ഗ്രില്ലിന്റെ കൊളുത്ത് ഇട്ടിരുന്നെങ്കിലും വാതിലിലെ കുറ്റിയിട്ടിരുന്നില്ല. വാതിൽ തള്ളിയതോടെ തുറക്കുകയും ചെയ്തു.തലേ ദിവസം വൈകീട്ടും സുജാത ഇവിടെയെത്തി അനുജത്തിയെയും മക്കളെയും കണ്ടിരുന്നു.അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ലെന്ന് സുജാത പറഞ്ഞു. മക്കളുടെ കാര്യങ്ങൾക്കൊപ്പം ഭർത്താവിനെ പരിചരിക്കാനും പ്രസന്നകുമാരി ഓട്ടത്തിലായിരുന്നുവെന്നും സുജാത പറഞ്ഞു. ഫോട്ടോ: പ്രസന്നയുടെ ചേച്ചി സുജാത
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.