ഹരിപ്പാട്: ചെറുതന ആയാപറമ്പ് ഗാന്ധിഭവൻ സ്നേഹവീട്ടിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. കൃഷി മന്ത്രി പി. പ്രസാദ് തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. കൃഷിവകുപ്പ് സ്ഥാപനാധിഷ്ഠിത പച്ചക്കറി കൃഷിയുടെ ഭാഗമായി കൃഷി വകുപ്പ് ഹരിപ്പാട് അസിസ്റ്റന്റ് ഡയറക്ടർ ഓഫിസും ചെറുതന കൃഷി ഓഫിസും ചേർന്നാണ് പച്ചക്കറി തോട്ടം നിർമിച്ചത്. 200 ഓളം ചട്ടികളിൽ തൈകൾ സ്ഥാപിച്ച് ട്രിപ്പ്പിങ് ജലസേചനം ഒരുക്കിയിട്ടുണ്ട് കൃഷി വകുപ്പ്. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ് അധ്യക്ഷത വഹിച്ചു. മാവേലിക്കര രൂപത അധ്യക്ഷൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫിസർ ശ്രീരേഖ, ഡെപ്യൂട്ടി ഡയറക്ടർ ബിജി ജോയ്, ഹരിപ്പാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലേഖ മോഹൻ, ചെറുതന കൃഷി ഓഫിസർ കാർത്തിക, അസിസ്റ്റന്റ് ഓഫിസർ പ്രേമ, രശ്മി, സി.പി.ഐ മണ്ഡലം സെക്രട്ടറി കാർത്തികേയൻ, അനിരുദ്ധൻ, സ്നേഹ ഭവൻ ഡയറക്ടർ ജോണിക്കുട്ടി, പ്രണവം ശ്രീകുമാർ എന്നിവർ സംസാരിച്ചു. ഗാന്ധിഭവൻ സ്‌നേഹവീട് ഡയറക്ടർ മുഹമ്മദ് ഷെമീർ സ്വാഗതവും, ഗാന്ധിഭവൻ പേഴ്സനൽ മാനേജർ കെ. സാബുക്കുട്ടൻ നന്ദിയും പറഞ്ഞു. ജൈവ കൃഷിയുടെ വിളവെടുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടന്നു. ചെറുതന ആയാപറമ്പ് ഗാന്ധിഭവൻ സ്നേഹവീട്ടിൽ ജൈവ പച്ചക്കറി കൃഷി മന്ത്രി പി. പ്രസാദ് തൈകൾ നട്ട് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.