അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ കോവിഡ് ബാധിതർ കൂടുന്നു

അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക്​ പഞ്ചായത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ചുരുങ്ങിയ ദിവസത്തിനിടെ പഞ്ചായത്തിൽ 112 രോഗികളാണ് ഉണ്ടായത്. കോവിഡ് പടരാതിരിക്കാനും മുൻകരുതലും പ്രതിരോധ നടപടികളും നടത്തേണ്ട അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിങ്​ സെന്‍ററിന്‍റെ ഗുരുതര വീഴ്ചയാണ് ഇപ്പോൾ കോവിഡ് വ്യാപനത്തിനിടയാക്കിയത്. അമ്പലപ്പുഴയിൽ വ്യാപാര സ്ഥാപനങ്ങളിൽ ഒരിടത്തും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ല. എല്ലായിടത്തും സർക്കാർ നിർദേശം അവഗണിച്ച്​ വലിയ ആൾക്കൂട്ടവുമാണുള്ളത്. ഇതൊന്നും പരിശോധിക്കാൻ അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിങ്​ സെൻ്ററിലെ ഉദ്യോഗസ്ഥർ തയ്യാറാകാത്തതാണ് ഇപ്പോൾ ഒരിടക്കാലത്തിനുശേഷം വീണ്ടും കോവിഡ് വ്യാപനത്തിനിടയാക്കിയത്. ഉദ്യോഗസ്ഥർ ഈ കോവിഡ് കാലത്തും നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് ഉല്ലാസയാത്രക്ക് പോയതും കോവിഡ് പടരാൻ കാരണമായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.