കോവിഡ്: ഗര്‍ഭിണികള്‍​ ജാഗ്രത പാലിക്കണം

ആലപ്പുഴ: കോവിഡ് ആരോഗ്യനിലയെ ഗുരുതരമായി ബാധിക്കാനിടയുള്ളതിനാല്‍ രോഗപ്രതിരോധത്തിനായി ഗര്‍ഭിണികള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജമുന വര്‍ഗീസ് നിര്‍ദേശിച്ചു. അമ്മയുടെയും ഗര്‍ഭസ്ഥ ശിശുവിന്‍റെയും സുരക്ഷ ഉറപ്പാക്കുന്നതിന് കുടുംബാംഗങ്ങളും മുന്‍കരുതല്‍ സ്വീകരിക്കണം. ഗര്‍ഭിണികള്‍ വിടുകളില്‍ തന്നെ കഴിയണം. ഗര്‍ഭിണികള്‍ ഉള്ള വീട്ടില്‍ സന്ദര്‍ശകരെ ഒഴിവാക്കുക. ഗര്‍ഭകാല ചടങ്ങുകളും ഗൃഹസന്ദര്‍ശനങ്ങളും ഒഴിവാക്കുക. ശുചിമുറിയോടുകൂടിയ കിടപ്പുമുറി ഗര്‍ഭിണിക്കു മാത്രമായി ഉപയോഗിക്കാന്‍ നല്‍കുക. * പൊതു ശുചിമുറിയാണെങ്കില്‍ ഗര്‍ഭിണികള്‍ ഉപയോഗിക്കും മുമ്പ്​ അണുമുക്തമാക്കുക. ജോലിക്കും മറ്റ് അവശ്യങ്ങള്‍ക്കും പുറത്തുപോയി വരുന്നവര്‍ കുളിച്ചശേഷം മാത്രം വീടിനുള്ളില്‍ കയറുക. ഗൈനക്കോളജിസ്റ്റ് നിര്‍ദേശിച്ചിട്ടുള്ള മരുന്നുകള്‍ മുടങ്ങാതെ കഴിക്കുക. മറ്റുള്ളവര്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍, ഗ്ലാസുകള്‍ തുടങ്ങിയവ ഗര്‍ഭിണികള്‍ ഉപയോഗിക്കരുത്. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളെ നിസ്സാരമായി കാണാതെ സ്വയം നിരീക്ഷണം നടത്തി, കോവിഡ് അല്ലെന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തുക. കോവിഡ് വാക്സിന്‍ സ്വീകരിക്കാനുള്ള ഗര്‍ഭിണികള്‍ എത്രയും വേഗം വാക്സിനെടുക്കുക. ബജറ്റിൽ പ്രവാസികളെ അവഗണിച്ചു -പ്രവാസി കോൺഗ്രസ്​ ആലപ്പുഴ: രാജ്യത്തിന്‍റെ സാമ്പത്തിക അടിത്തറയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന വിദേശ രാജ്യങ്ങളിൽ വിയർപ്പൊഴുക്കിയ പ്രവാസികളെ ദുരിതകാലത്ത്‌ കേന്ദ്രസർക്കാർ ബജറ്റിൽ പൂർണമായും അവഗണിച്ചുവെന്ന് കേരള പ്രദേശ്‌ പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി യു.എം കബീർ. കോവിഡ്‌ മഹാമാരി, സാമ്പത്തിക മാന്ദ്യം, സ്വദേശിവത്​കരണം തുടങ്ങിയവ മൂലം വിദേശ രാജ്യങ്ങളിൽനിന്ന്​ പതിനായിരങ്ങളാണ്​ ജോലി നഷ്ടപ്പെട്ട്‌ മടങ്ങിയെത്തിയിട്ടുള്ളത്‌. ദുരിതത്തിലായ പ്രവാസികളായ കേന്ദ്രബജറ്റിൽ പൂർണമായും അവഗണിച്ചത്‌ പ്രതിഷേധാർഹമാണെന്ന്​ അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.