ആലപ്പുഴ: ബജറ്റ് സമ്മേളനത്തിനു മുന്നോടിയായുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം തീർത്തും നിരാശജനകമെന്ന് കോൺഗ്രസ് ലോക്സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി. മഹാമാരിയുടെ കാലത്ത് ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയെന്നു പ്രസംഗത്തിൽ സൂചിപ്പിച്ച രാഷ്‌ട്രപതി, തന്‍റെ ആസ്ഥാനമായ ഡൽഹിയിൽപോലും മഹാമാരികാലത്ത് എത്രപേർ പട്ടിണി കിടന്നുവെന്ന് കേന്ദ്രസർക്കാർ നൽകുന്ന കണക്കു മാറ്റിവെച്ച് അന്വേഷിച്ചെങ്കിൽ വസ്തുത അറിയാനാകുമായിരുന്നു. പെൺകുട്ടികൾക്ക് നീതി ലഭിക്കാത്ത അവസ്ഥയും രാജ്യത്ത് ദിനംപ്രതി 88 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നതും രാഷ്ട്രപതിക്ക് അറിയാത്തതല്ല. അടിസ്ഥാനവർഗ ജനവിഭാഗങ്ങൾക്ക് പ്രതീക്ഷ നൽകുന്നതിൽ നയപ്രഖ്യാപനം പരാജയപ്പെട്ടതായും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.