മീഡിയവൺ വിലക്ക്: പ്രതിഷേധം

വടുതല: മീഡിയവൺ സംപ്രേഷണം കേ​ന്ദ്രസർക്കാർ തടഞ്ഞതിനെതിരെ വടുതലയിൽ പൗരാവലിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. ഹക്കീം പാണാവള്ളി പൊതുയോഗം ഉദ്ഘാടനം ചെയ്തു. വി.എ. അമീൻ അധ്യക്ഷത വഹിച്ചു. വി.എ. അബൂബക്കർ, പി.എ. അൻസാരി, ഹുസൈബ് വടുതല തുടങ്ങിയവർ സംസാരിച്ചു. സഹൽ വടുതല, ഹസനുൽബന്ന, വി.എ. നാസിമുദ്ദീൻ, അയ്യൂബ് വടുതല, സിയാദ് പാണാവള്ളി തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.