കായംകുളം: വൃക്ഷ വ്യാപന പ്രവർത്തനത്തിൽ നന്മമരം പദ്ധതിക്കൊപ്പം ചേർന്നുപ്രവർത്തിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ആദരവും പ്രതിഭോത്സവം പരിപാടിയും രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നന്മ മരം പദ്ധതിക്കൊപ്പം ചേർന്ന് കാമ്പസ് ഹരിതാഭമാക്കുന്ന അമ്പലപ്പുഴ ഗവ. കോളജിനും പത്തനംതിട്ട തുരുത്തിക്കാട് ബി.എ.എം കോളജിനും ആദരവ് സമർപ്പിച്ചു. നന്മ മരം സ്ഥാപകൻ ഡോ. സൈജു ഖാലിദ് അധ്യക്ഷത വഹിച്ചു. അമീന സൈനു കളരിക്കൽ, ഷാജഹാൻ രാജധാനി, ഷീജ നൗഷാദ്, സമീർ സിദ്ദീഖി, എസ് ദീപു, ഡോ. എ.പി. മുഹമ്മദ്, സക്കീർ ഒതലൂർ, എം.കെ. മുഹമ്മദ് ഷാഫി , ഡോ. ബിജു ടി.ജോർജ്, ഡോ. മോത്തി ജോർജ്, ബൈജു എം.ആനന്ദ്, എം.എസ്. ഷജിം, എസ്. രാജശ്രീ, ഷീന എസ്, ടി.എസ് ഹഫ്‌സത് , ഹരീഷ് കുമാർ, സുൽഫിക്കർ അമ്പലക്കണ്ടി, സിന്ധു ആർ, അർച്ചന ശ്രീകുമാർ, പി. സിദ്ദീഖ്, പ്രിയ, ബിജു മാടൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.