മ​ങ്കൊമ്പ്​ പാലം പൊളിച്ചു; എ.സി റോഡിൽ ഗതാഗത നിയന്ത്രണം

attn kottayam ചെറുവാഹനങ്ങൾക്ക്​ സഞ്ചരിക്കാൻ താൽക്കാലിക പാലം ആലപ്പുഴ: എ.സി റോഡ്​ നവീകരണ ഭാഗമായി മ​ങ്കൊമ്പ്​ പാലം പൊളിച്ചു. ചെറുവാഹനങ്ങൾ സഞ്ചരിക്കാൻ സമാന്തരപാതയൊരുക്കി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. താൽക്കാലിക പാലത്തിലൂടെ ചെറുവാഹനങ്ങളും ആംബുലൻസും കടത്തിവിടും. കെ.എസ്​.ആർ.ടി.സിയും വലിയവാഹനങ്ങളും ഉപറോഡുകളിലൂടെ വഴിതിരിച്ചുവിടും. മണ്ണുമാന്തിയും മറ്റും ഉപയോഗിച്ച്​ പാലത്തിന്‍റെ കൈവരികളും സ്ലാബുകളും പൊളിക്കുന്ന ജോലികൾ തിങ്കളാഴ്​ച രാവിലെ 11.30ന് തുടങ്ങി​. ചൊവ്വാഴ്ചയും പൊളിക്കൽ തുടരും. സമീപത്തെ തോടിന്​ കുറുകയാണ്​ ചെറിയ വാഹനങ്ങൾക്ക്​ കടന്നുപോകാൻ താൽക്കാലിക പാലം നിർമിച്ചത്​. തോടിനു​ മുകളിലൂടെ മേൽപാലം നിർമിക്കുന്ന രൂപരേഖക്ക്​​ ഇറിഗേഷൻ വിഭാഗത്തിന്റെ അനുമതി വൈകിയതിനാലാണ്‌ പൊളിക്കൽ നീണ്ടത്‌. പുതിയ പാലത്തിനുള്ള പൈലിങ് പൂർത്തിയായിരുന്നു. ഈ ഭാഗത്ത് മേൽപാലവുമുണ്ട്. മേൽപാലം വരുമ്പോഴേ ഭാരപരിശോധന ഉണ്ടാകൂ. മങ്കൊമ്പിനൊപ്പം പണ്ടാരക്കളം പാലവും പൊളിക്കാനായിരുന്നു പദ്ധതി. എന്നാൽ, ഭാരപരിശോധന ഇനിയും നടത്തിയിട്ടില്ല. എ.സി റോഡിൽ ഒന്നാംപാലത്തിന്​ സമീപത്തുനിന്ന്​​ നൂതനസാ​ങ്കേതിക വിദ്യ ഉപയോഗിച്ച റോഡ്​ നിർമാണത്തിനും തുടക്കമായി. മൂന്നുമാസത്തിനകം 10 കിലോമീറ്റർ റോഡ്​ പൂർത്തിയാക്കും. ​ഇതിനൊപ്പം പാറയ്ക്കൽ ഭാഗത്ത്​ മേൽപാലം നിർമാണവും തുടങ്ങി.​ മങ്കൊമ്പ്‌ മുതൽ ഒന്നാംകരവരെയാണ്​ മേൽപാലം നിർമാണം. ഇതിനൊപ്പം പാതയുടെ പലയിടത്തായി നിശ്ചിത ഇടങ്ങളിൽ റോഡിന്റെ ഉയരവും കൂട്ടും. വെള്ളക്കെട്ട്​ രൂക്ഷമായ മങ്കൊമ്പ് ഒന്നാംകര ഭാഗത്താവും കൂടുതൽ ഉയരമുണ്ടാകുക. നിർമാണത്തിന്‍റെ ഭാഗമായി എ.സി റോഡിൽ പലയിടത്തും ഒരുവശത്തുകൂടിയാണ്​ ഗതാഗതം​. കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി പാലങ്ങൾക്ക്​ സമാന്തരമായി നിർമിക്കുന്ന പാലങ്ങളുടെയും പാ​റശ്ശേരി ജ്യോതി ജങ്​ഷൻ, മ​ങ്കൊമ്പ്​ തെക്കേക്കര, ഒന്നാംകര, മാമ്പുഴക്കരി എന്നിവിടങ്ങളി​ലെ ​മേൽപാലത്തിന്‍റെയും നിർമാണവുമായി ബന്ധപ്പെട്ട്​ വലിയ യന്ത്രങ്ങളും ക്രെയിനുകളും ഉപയോഗിച്ചാണ്​ നിർമാണം. രാത്രിയും പകലുമായി നടക്കുന്ന നിർമാണത്തിന്‍റെ പേരിൽ വലിയഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്​. സാധനസാമഗ്രികൾ വലിയവാഹനങ്ങളിലേക്ക്​ കൊണ്ടുപോകുന്ന പ്രവൃത്തികൾക്കായി വാഹനങ്ങൾക്ക്​ വഴിയിൽ ഏ​റെനേരം കാത്തുകിടക്കേണ്ട സ്ഥിതിയാണ്​. --- കെ.എസ്​.ആർ.ടി.സി ബസുകൾക്ക്​ പുതിയ ക്രമീകരണം ആലപ്പുഴ: മ​ങ്കൊമ്പ്​ പാലം പൊളിച്ചതോടെ എ.സി റോഡിൽ കെ.എസ്​.ആർ.ടി.സി ബസുകൾക്ക്​ പുതിയ ക്രമീകരണം ഏ​ർപെടുത്തിയതായി ആലപ്പുഴ എ.ടി.ഒ അശോക്​കുമാർ 'മാധ്യമ'ത്തോട്​ പറഞ്ഞു. ഗതാഗത തടസ്സമുള്ളതിനാൽ ആലപ്പുഴ, ചങ്ങനാശ്ശേരി ഡിപ്പോകളിൽനിന്ന്​ നേരിട്ട്​ എ.സി റോഡുവഴി ചങ്ങനാശ്ശേരിയിലേക്കും തിരിച്ചും കെ.എസ്​.ആർ.ടി.സി ബസുകളുണ്ടാവില്ല. പകരം ബസുകൾ വഴിതിരിച്ചുവിട്ട്​ ബദൽസംവിധാനം ഒരുക്കിയിട്ടുണ്ട്​. ചങ്ങനാശ്ശേരി ഡിപ്പോയിൽനിന്ന്​ മ​ങ്കൊമ്പിലേക്കും ആലപ്പുഴ ഡിപ്പോയിൽനിന്ന്​ പുളിങ്കുന്നിലേക്കും സർവിസ്​ നടത്തിയാണ്​ യാത്രക്ലേശം പരിഹരിക്കുക. ഇതനുസരിച്ച്​ ആലപ്പുഴ ഡിപ്പോയിൽനിന്ന്​ ഒമ്പത്​ ഓർഡിനറി ബസുകൾ പുളിങ്കുന്നിലേക്ക്​ സർവിസ്​ നടത്തും. രാവിലെ 7.10 മുതൽ ​രാത്രി 7.45​വരെ ഇടവിട്ട്​ ബസുകൾ ഓടും. ആലപ്പുഴ-വണ്ടാനം-കഞ്ഞിപ്പാടം-ചമ്പക്കുളം-കണ്ടങ്കരിവഴി എ.സി റോഡിലെത്തിയാണ്​ ബസുകൾ പുളിങ്കുന്നിലേക്ക്​ പോകുക. പുളിങ്കുന്നിൽനിന്ന്​ തിരിച്ചെത്തുന്ന ബസുകളിൽ കയറിയാൽ ആലപ്പുഴയിലെത്താമെന്നതാണ്​ ഒരുമാർഗം. ചങ്ങനാശ്ശേരിയിൽനിന്ന്​ ആലപ്പുഴയിലേക്ക്​ പോകേണ്ട യാത്രക്കാർ എ.സി റോഡിൽ രാമങ്കരി ടൈറ്റാനിക്​ പാലത്തിന്​ സമീപത്തെ സ്​റ്റോപ്പിലിറങ്ങിയാൽ ഈബസുകൾ കിട്ടും. ഇതിനൊപ്പം ചങ്ങനാശ്ശേരി ഡിപ്പോയിൽനിന്ന്​ മ​ങ്കൊമ്പിലേക്കും പുളിങ്കുന്നിലേക്കും സർവിസുണ്ടാകും. മ​​ങ്കൊമ്പ്​ വരെ എത്തുന്നവർക്ക്​ തുടർയാത്രക്കായി മ​ങ്കൊമ്പ്​ പെട്രോൾ പമ്പിന്​ മുന്നിൽനിന്ന്​ മ​ങ്കൊമ്പ്​-കൈനകരി-ആലപ്പുഴ സർവിസുണ്ടാകും. ആലപ്പുഴ-മ​ങ്കൊമ്പ്​ ബസുകൾ രാവിലെ 5.50 മുതൽ വൈകീട്ട്​ 6.45വരെയുണ്ടാകും. ആലപ്പുഴയിൽനിന്ന് ചങ്ങനാശ്ശേരി, കോട്ടയം ഭാഗത്തേക്ക്​ പോകേണ്ടവർ അമ്പലപ്പുഴ-എടത്വ- തിരുവല്ല വഴി ഫാസ്​റ്റ്​ പാസഞ്ചർ ബസുകളുണ്ട്​. ആലപ്പുഴയിൽനിന്ന് കോട്ടയത്തേക്ക് നേരിട്ട് യാത്ര ചെയ്യേണ്ടവർക്ക് മുഹമ്മ-തണ്ണീർമുക്കം-കുമരകം വഴി കോട്ടയത്തേക്കും ബസുകളുണ്ട്​. ------- APL MB 01 Mankomb bridge നവീകരണ ഭാഗമായി ആലപ്പുഴ-ചങ്ങനാശ്ശേരി പാതയിൽ മ​ങ്കൊമ്പ്​ പാലം പൊളിക്കുന്നു -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.