ചാരുംമൂട്: സാംസ്കാരിക-ജീവകാരുണ്യ സംഘടനയായ സാത്വികം ചാരിറ്റബിൾ സൊസൈറ്റി മഹാത്മാഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു. ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനക്ക് പുറമെ ഐക്യദാർഢ്യ പ്രതിജ്ഞയും വൃക്ഷത്തൈകളുടെ വിതരണവും നടന്നു. മതസൗഹാർദ സമ്മേളനത്തിൽ ചെട്ടിക്കുളങ്ങര മുൻ മേൽശാന്തി സുരേഷ് ആചാര്യ, ആദിക്കാട്ടുകുളങ്ങര ജുമാമസ്ജിദ് ചീഫ് ഇമാം ഫഹറുദ്ദീൻ അൽ ഖാസിമി, പടനിലം സെന്‍റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഇടവക വികാരി ഫാ. ഗീവർഗീസ് സാമുവേൽ എന്നിവർ പങ്കെടുത്തു. ചെയർമാൻ രജിൻ എസ്.ഉണ്ണിത്താൻ അധ്യക്ഷതവഹിച്ചു. പി.ബി. അബു, തങ്കച്ചൻ പീറ്റർ, ആദർശ് പടനിലം, രമ്യ രഞ്ജിത്, അലോഷ്യസ്, രാഹുൽ പാലമേൽ, ജഷീർ ആദിക്കാട്ടുകുളങ്ങര, അർജുൻ ഞാഴപ്പള്ളി, പ്രവീൺ ചെറുമുഖ, അരുൺ എ.പാറ്റൂർ തുടങ്ങിയവർ നേതൃത്വം നൽകി. ചാരുംമൂട്: നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിജി അനുസ്മരണ സമ്മേളനം താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ജി. ഹരിപ്രകാശ് അധ്യക്ഷതവഹിച്ചു. ആർ. അജയൻ, എസ്. സാദിഖ്, പി.എം. ശരീഫ്, കെ.എൻ. അശോക് കുമാർ, നസീർ സിദ്ധാർ, ദിലീപ് പടനിലം, അനിൽ നൂറനാട്, അബ്ദുൽ ജബ്ബാർ, വന്ദന സുരേഷ്, എൻ. ചന്ദ്രശേഖരൻ, മന്മഥൻ, ഷാനവാസ് ഖാൻ തുടങ്ങിയവർ സംസാരിച്ചു. ചാരുംമൂട്: ഗാന്ധി ദർശൻ വേദി മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ . ചുനക്കര തെരുവിൽമുക്കിൽ നടന്ന പരിപാടി മാനവ സംസ്കൃതി ജില്ല ചെയർമാൻ ടി. മന്മഥൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ ചാരുംമൂട് ഷംസുദ്ദീൻ അധ്യക്ഷതവഹിച്ചു. അബ്‍ദുൽ ജബ്ബാർ, നോവൽ രാജ്, ഉനൈസ് ബദർ, അശോകൻ എ. വിശ്വംഭരൻ, ഡി. ബിനു ഉസ്മാൻ, അനുരാജ്, അയ്യൂബ് തുടങ്ങിയവർ പങ്കെടുത്തു. ചാരുംമൂട്: ഗാന്ധിദർശൻ വേദി നൂറനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ . ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അസ്മരണവും നടത്തി. ചെയർമാൻ ദിലീപ് പടനിലം അധ്യക്ഷതവഹിച്ചു. ഫോട്ടോ:: കോൺഗ്രസ് നൂറനാട് ബ്ലോക്ക് കമ്മിറ്റി ഓഫിസിൽ മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി നടന്ന പുഷ്പാർച്ചന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.