-ഈ വർഷം പൂർത്തിയാക്കുമെന്ന് മന്ത്രി ചെങ്ങന്നൂർ: മൃതദേഹങ്ങൾ സംസ്കരിക്കാൻ സ്ഥലമില്ലെന്ന ദുഃസ്ഥിതിക്ക് പരിഹാരമാകുന്നു. രണ്ടു കോടി രൂപ ചെലവിൽ ആധുനിക രീതിയിലുള്ള ഗ്യാസ് ശ്മശാനം പാണ്ടനാട്ടിൽ നിർമാണമാരംഭിക്കാൻ നടപടിയായി. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ ഭൂരിപക്ഷം പഞ്ചായത്തുകളിലും പൊതുശ്മശാനം പ്രവർത്തിക്കുന്നില്ല. നിലവിലുള്ളവയിൽ ചില സ്ഥലങ്ങളിൽ മൃതദേഹം സംസ്കരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പൊതു ശ്മശാനത്തിന്‍റെ അഭാവം മൂലം ഏറ്റവും ബുദ്ധിമുട്ടുന്നത് നഗരസഭ പ്രദേശത്ത് ഉള്ളവരാണ്. സ്ഥലമില്ലാത്തതിനാൽ വീടിന്‍റെ ഭാഗങ്ങൾ പൊളിച്ച് മൃതശരീരം സംസ്കരിക്കേണ്ട അനുഭവങ്ങൾ നഗരസഭയിൽ ഉണ്ടായിട്ടുണ്ട്. കൂടാതെ അനാഥ ശവശരീരങ്ങൾ മറവു ചെയ്യുന്നതിന് ആലപ്പുഴ അടക്കമുള്ള സ്ഥലങ്ങളെയാണ് പൊലീസും, തദ്ദേശ സ്ഥാപനങ്ങളും ആശ്രയിക്കുന്നത്. ഈ ദുഃസ്ഥിതി മനസ്സിലാക്കിയ മന്ത്രി സജി ചെറിയാൻ പൊതുശ്മശാനം യാഥാർഥ്യമാകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. വിവിധ സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പാണ്ടനാട് പഞ്ചായത്ത് കഴിഞ്ഞ ഭരണസമിതി പ്രസിഡന്‍റ് ശിവൻകുട്ടി ഐലാരത്തിന്‍റെ നേതൃത്വത്തിൽ പത്താം വാർഡ് കീഴ് വന്മഴി പടിഞ്ഞാറ് ഭാഗത്ത് 36 സൻെറ് സ്ഥലം കണ്ടെത്തി നൽകുകയായിരുന്നു. 6000 ചതുരശ്ര അടി വിസ്തൃതിയിൽ ഇരുനിലയായി നിർമിക്കുന്ന കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ ഓഫിസ് റൂം, മരണാനന്തര കർമങ്ങൾക്കുള്ള ഹാൾ, ഇലക്ട്രിക്കൽ റൂം, ആഷ് കലക്ഷൻ റൂം, മുകളിലത്തെ നിലയിൽ ഫർണസും, ഗ്യാസ് ചേംബറുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതു മൂലം പ്രളയം, വെള്ളപ്പൊക്ക സമയത്തും മൃതദേഹം സംസ്കരിക്കാൻ കഴിയുന്നതാണ്. ഉദ്യാനവും നിർമിക്കും. ക്രിമറ്റോറിയത്തിന്‍റെ ചിമ്മിനി 100 അടി ഉയരത്തിൽ സ്ഥാപിക്കുന്നതിലൂടെ പ്രദേശവാസികൾക്ക് യാതൊരു ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നില്ല. പദ്ധതിക്ക് 1.54 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. നിർമാണ ഉദ്ഘാടനം ഫെബ്രുവരി 16 ന് പകൽ മൂന്നിന് മന്ത്രി നിർവഹിക്കും. ഈ വർഷം ഡിസംബർ മാസത്തോടെ പദ്ധതി പൂർത്തീകരിക്കാൻ കഴിയുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.