ആലപ്പുഴ: കോവിഡ് ബാധിതര്‍ക്ക് ആരോഗ്യനില വിലയിരുത്തി അടിയന്തര ചികിത്സ ലഭ്യമാക്കുന്ന ട്രയാജ് സംവിധാനം ജില്ലയില്‍ നാല് ആശുപത്രികളില്‍. രോഗലക്ഷണമനുസരിച്ച് വിവിധ വിഭാഗങ്ങളായി തിരിച്ചാണ് ട്രയാജുകളില്‍നിന്ന് ചികിത്സയ്ക്കു വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക. ഇതിനായി സ്പെഷലിസ്റ്റുകള്‍ ഉള്‍പ്പെടെ ഡോക്ടര്‍മാരെ നിയോഗിച്ചു. വീടുകളിലുള്ള കോവിഡ് ബാധിതര്‍ക്ക് ചികിത്സ ആവശ്യം വരുന്ന ഘട്ടത്തില്‍ ജില്ലതല കണ്‍ട്രോള്‍ റൂമില്‍ (0477 2239999) ബന്ധപ്പെട്ട് അവിടെനിന്ന് ലഭിക്കുന്ന നിര്‍ദേശപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കണം. ആലപ്പുഴ ജനറല്‍ ആശുപത്രി (ഫോണ്‍: 0477 2253324), മാവേലിക്കര ജില്ല ആശുപത്രി (0479 2303394), ചേര്‍ത്തല താലൂക്ക് ആശുപത്രി (0478 2812693), ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രി എന്നിവിടങ്ങളിലാണ് ട്രയാജുകള്‍ പ്രവര്‍ത്തിക്കുന്നത്. വിവരങ്ങള്‍ അറിയുന്നതിന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ ആശുപത്രികളിലെ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം. 2861 പേര്‍ക്ക് കോവിഡ് ആലപ്പുഴ: ജില്ലയില്‍ 2861 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2760 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 82 രോഗികളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 2018 പേര്‍ രോഗമുക്തരായി. നിലവില്‍ 14,603 പേർ ചികിത്സയിലുണ്ട്. 200 രൂപക്ക് ആർ.ടി.പി.സി.ആർ; പരിശോധന ഇന്ന് മുതൽ ആലപ്പുഴ: ആലപ്പുഴ എം.എൽ.എ കെയർ പ്രോജക്ടിന്‍റെ കീഴിൽ നടത്തുന്ന ആരോഗ്യ സുരക്ഷ പദ്ധതികളുടെ ഭാഗമായി 200 രൂപക്ക് ആർ.ടി.പി.സി.ആർ പരിശോധന തിങ്കളാഴ്ച മുതൽ. മണ്ഡലത്തിലെ നാല് ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പരിശോധന നടത്തി 24 മണിക്കൂറിനുള്ളിൽ ഫലം ലഭ്യമാക്കുന്നതാണ് പദ്ധതി. തിങ്കളാഴ്ച മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കമ്യൂണിറ്റി ഹാളിലും മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിലെ കണിച്ചുകുളങ്ങര സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലുമാണ് പരിശോധന നടക്കുക. ഫെബ്രുവരി ഒന്നിന് മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് ഓഫിസിന് സമീപമുള്ള കാട്ടൂർ ബഡ്‌സ് സ്‌കൂളിലും ആര്യാട് ഗ്രാമപഞ്ചായത്തിലെ ജനകീയ ലാബിലും പരിശോധന നടത്തും. വരും ദിവസങ്ങളിൽ മണ്ഡലത്തിന്റെ മറ്റ് കേന്ദ്രങ്ങളിലും സമാന രീതിയിൽ പരിശോധന ക്യാമ്പുകൾ നടത്തുമെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.