പെരുമ്പളം: പഞ്ചായത്തിലെ മുഴുവൻ റോഡുകളും സഞ്ചാരയോഗ്യമല്ലാത്ത നിലയിൽ പൊളിഞ്ഞിട്ട് നാളുകളേറെ. ഇതിലൂടെ സഞ്ചരിക്കേണ്ടിവരുന്ന ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും വർക്ഷോപ്പിൽനിന്ന് ഇറക്കാൻ പറ്റാത്ത അവസ്ഥയിലാണ്. നടുവൊടിക്കുന്ന കുഴികളാണ് മിക്കയിടങ്ങളിലും. പൊടിശല്യവും വാഹനയാത്രികരെയും വ്യാപാര സ്ഥാപനങ്ങളിലുള്ളവരെയും വലക്കുന്നു. അരയുകുളങ്ങര പറമ്പുകാട് റോഡ്, മാർക്കറ്റ് -ആശുപത്രി -പട്ടേകാട് റോഡ്, മാർക്കറ്റ് -വാത്തികാട് റോഡ്, അരയുകുളങ്ങര -ന്യൂ സൗത്ത് റോഡ്, കൊട്ടങ്ങാപ്പറമ്പ് -കാളത്തോട് റോഡ് തുടങ്ങിയവ പൂർണമായി തകർന്നു. ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് രോഗിയെ എത്തിക്കുന്നത് ദുരിതമാകുന്ന സാഹചര്യം നിലവിലുണ്ട്. പെരുമ്പളത്തെ മുഴുവൻ റോഡുകളും സഞ്ചാരയോഗ്യമാക്കാൻ വേണ്ട നടപടി പഞ്ചായത്ത് ഭരണസമിതി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭരംഗത്തിറങ്ങുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.പി. ശശികുമാർ, ജനറൽ സെക്രട്ടറി സജീവ് പ്രഭാകരൻ എന്നിവർ അറിയിച്ചു. ചിത്രം: പൊട്ടിപ്പൊളിഞ്ഞ അരയുകുളങ്ങര-പനമ്പുകാട് റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.