ആലപ്പുഴ: ജില്ലയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായത്തിന് അർഹരായ എല്ലാവരും എത്രയും വേഗം അപേക്ഷ സമർപ്പിക്കണമെന്ന് കലക്ടർ എ. അലക്‌സാണ്ടർ അറിയിച്ചു. ധനസഹായത്തിന് ജില്ലയിൽ ഇതുവരെ 3258 അപേക്ഷയാണ് ലഭിച്ചത്. ഇതിൽ പരിശോധനനടപടികൾ പൂർത്തീകരിച്ച് അംഗീകരിച്ച് 2781 പേർക്ക് ധനസഹായമായ 50,000 രൂപ വീതം ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കി. 250 അപേക്ഷ പരിശോധനഘട്ടത്തിലാണ്. മതിയായ രേഖകളുടെ അഭാവത്തിൽ 227 അപേക്ഷ നിരസിച്ചു. ഈ അപേക്ഷകർ ആവശ്യമായ രേഖകൾ ഉടൻ സമർപ്പിക്കണമെന്ന് കലക്ടർ അറിയിച്ചു. ധനസഹായത്തിനും കോവിഡ് ബാധിച്ചു മരിച്ച ബി.പി.എൽ കുടുംബാംഗങ്ങളുടെ ആശ്രിതർക്കുള്ള പെൻഷൻ ലഭിക്കാനും relief.kerala.gov.in പോർട്ടൽ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കോവിഡ് ബാധിച്ചു മരിച്ചവരുടെ വിവരങ്ങൾ കോവിഡ് 19 ഡെത്ത് ഇൻഫർമേഷൻ സിസ്റ്റത്തിൽ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ഈ പോർട്ടലിലൂടെ അപ്പീൽ നൽകുകയും ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.