മത്സ്യത്തൊഴിലാളി വിഹിതം സർക്കാർ നൽകണം

ഹരിപ്പാട്: മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതിയുടെ തൊഴിലാളി വിഹിതം സർക്കാർ നൽകണമെന്ന്​ അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം പ്രസിഡൻറ്​ സുധിലാൽ തൃക്കുന്നപ്പുഴ ആവശ്യപ്പെട്ടു. പണം പിരിക്കാനുള്ള തീരുമാനം തീരദേശത്ത് ഗുരുതര കോവിഡ് വ്യാപനത്തിന് സാഹചര്യമൊരുക്കും. വളരെ കുറച്ച് ആളുകൾ മാത്രം പങ്കെടുക്കുന്ന മണ്ണെണ്ണ പെർമിറ്റിനുള്ള സംയുക്ത പരിശോധന കോവിഡിന്‍റെ പേരിൽ മാറ്റിവെച്ചിട്ടാണ് മത്സ്യത്തൊഴിലാളികളിൽനിന്ന് പണം പിരിക്കാനിറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.