ചാരുംമൂട്: താമരക്കുളം ചത്തിയറ പ്രദേശത്ത് വീണ്ടും കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു. ചത്തിയറ പൗർണമി ഭവനം പ്രസന്നന്റെ കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം കാട്ടുപന്നികൾ ഇറങ്ങിയത്. നട്ട് രണ്ടുമാസമായതും കുലക്കാറായതുമായ ഇരുന്നൂറോളം വാഴകളാണ് നശിപ്പിച്ചത്. വാഴക്ക് നനക്കാൻ വെള്ളത്തിന് ബുദ്ധിമുട്ടുമ്പോഴാണ് കാട്ടുപന്നികളുടെ ശല്യം കൂടിയുണ്ടായത്. ശനിയാഴ്ച കൃഷിഭവനിൽനിന്ന് ഉദ്യോഗസ്ഥരെത്തി കൃഷിനാശം വിലയിരുത്തി. ഒന്നരമാസം മുമ്പ് ചത്തിയറ പടിഞ്ഞാറ് പ്രദേശത്ത് വാഴകളും കൃഷികളും കാട്ടുപന്നികൾ നശിപ്പിച്ചിരുന്നു. ചാരുംമൂട് മേഖലയിൽ വിവിധ പ്രദേശങ്ങളിൽ ആറുമാസമായി കാട്ടുപന്നികൾ ലക്ഷക്കണക്കിന് രൂപയുടെ കൃഷിയാണ് നശിപ്പിച്ചത്. ഫോട്ടോ: ചത്തിയറ പൗർണമി ഭവനത്തിൽ പ്രസന്നന്റെ കൃഷി കാട്ടുപന്നികൾ നശിപ്പിച്ചനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.