ഹരിപ്പാട് കുടിവെള്ള പദ്ധതി നിർമാണം പുരോഗമിക്കുന്നു

ഹരിപ്പാട്: ഹരിപ്പാട് മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ഹരിപ്പാട് സമഗ്ര കുടിവെള്ള പദ്ധതി പുരോഗമിക്കുന്നു. 200 കോടി രൂപയാണ് പദ്ധതി ചെലവ്. ഒന്നാംഘട്ട പ്രവര്‍ത്തനത്തിന് 35 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. 50 എം.എല്‍.ഡി ശേഷിയുള്ള ജലശുദ്ധീകരണശാലയുടെ നിർമാണം അവസാനഘട്ടത്തിലാണ്. മാന്നാര്‍ മുല്ലശ്ശേരി കടവില്‍ പമ്പയാറ്റില്‍ 3.41 കോടി ചെലവഴിച്ച് നിര്‍മിക്കുന്ന കിണറിന്റെ നിര്‍മാണം 2022 മാര്‍ച്ചിൽ പൂര്‍ത്തീകരിക്കും. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെട്ട 14 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലസംഭരണിയുടെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. മാന്നാര്‍ മുതല്‍ കോട്ടമുറി വരെ 800 എം.എം എം.എസ് പൈപ്പ് ഉപയോഗിച്ച് പമ്പിങ്​ മെയിന്‍ സ്ഥാപിക്കുന്നതിന് വീണ്ടും ടെൻഡര്‍ ക്ഷണിച്ചു. ബാക്കി വരുന്ന 3100 മീറ്റര്‍ നീളത്തില്‍ പമ്പിങ്​ മെയിന്‍ സ്ഥാപിക്കുന്നതിന്​ ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി ഭരണാനുമതിക്ക്​ നല്‍കി. മൂന്നാംഘട്ട പദ്ധതിയിൽ മണ്ഡലത്തിലെ 10 പഞ്ചായത്തിലെയും ജലസംഭരണികളുടെ നിര്‍മാണം, ട്രാന്‍സ്മിഷന്‍ മെയിന്‍, വിതരണശൃംഖല എന്നിവയുടെ ഭരണാനുമതിക്ക്​ സംസ്ഥാന സ്കീം സാങ്ഷന്‍ കമ്മിറ്റി അംഗീകരിച്ച് സംസ്ഥാനതല ജല ശുചിത്വമിഷന്റെ പരിഗണനക്ക്​ നല്‍കിയിട്ടുണ്ട്. മണ്ഡലത്തിലെ എല്ലാ വീടുകളിലും ജലം വിതരണം ചെയ്യുന്നതിന് സംസ്ഥാനതല ജല ശുചിത്വ മിഷൻ പരിഗണിച്ചുവരുന്നു​. കണക്കാക്കുന്ന തുക: കാര്‍ത്തികപ്പള്ളി -28.49 കോടി, കരുവാറ്റ-42.57 കോടി, കുമാരപുരം 45.19 കോടി, ചെറുതന -33.13 കോടി, പള്ളിപ്പാട് -39.51 കോടി, ചിങ്ങോലി -52.04 കോടി, ചേപ്പാട് -34.19 കോടി, തൃക്കുന്നപ്പുഴ -44.46 കോടി, ആറാട്ടുപുഴ -60.74 കോടി, മുതുകുളം -48.86.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.