കായംകുളം: സംഘശേഷിയുടെ കരുത്തിൽ കണ്ണമ്പള്ളി ഭാഗത്തെ ഹരിതാഭമാക്കാനുള്ള പദ്ധതിക്ക് തുടക്കമായി. നഗരസഭയും കൃഷിവകുപ്പും സംയുക്തമായി നടത്തുന്ന വാഴകൃഷി പദ്ധതിയിലൂടെ 44ാം വാർഡിൽ കാർഷിക വ്യാപനം നടപ്പാക്കും. ഇതിന് 2000 വാഴവിത്താണ് നടുന്നത്. അഡ്വ. രമണൻ പിള്ളയുടെ ഒരു ഹെക്ടറിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ വാഴത്തോട്ടവും ഒരുക്കും. 500 തൈയാണ് നടുന്നത്. ഇതോടൊപ്പം പച്ചക്കറികളും കൃഷിയിറക്കും. വാർഡിലെ മുഴുവൻ വീടുകൾ കേന്ദ്രീകരിച്ചും വിഷരഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കുകയെന്ന പദ്ധതിയും രൂപപ്പെടുത്തും. പദ്ധതിയുടെ ഉദ്ഘാടനം കൗൺസിലർ എ.ജെ. ഷാജഹാൻ നിർവഹിച്ചു. കൃഷി ഓഫിസർ ഉഷാകുമാരി അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകരായ രാജൻ പിള്ള, സുജാത, ബാബു ചെമ്പിലെത്ത്, മുഹ്യിദ്ദീൻ ഷാ, ജിജി, ലീലാമണി തുടങ്ങിയവർ സംസാരിച്ചു. ചിത്രം: APLKY2KRISHI കണ്ണമ്പള്ളി ഭാഗം വാർഡിനെ ഹരിതാഭമാക്കാനുള്ള പദ്ധതി വാഴത്തൈ നട്ട് കൗൺസിലർ എ.ജെ. ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.