രഞ്ജിത് വധം: പഞ്ചായത്ത്​ അംഗത്തെക്കുറിച്ച്​ വിവരം നല്‍കണമെന്ന്​ പൊലീസ്​

അമ്പലപ്പുഴ: ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് വധക്കേസുമായി ബന്ധപ്പെട്ട് പ്രതികൾക്ക് സിം കാർഡ് കൈമാറിയ കേസിൽ ഒളിവിൽ പോയ 12ാം വാർഡ്​ അംഗം സുൽഫിക്കറി​​നെക്കുറിച്ച വിവരം നൽകണമെന്ന അഭ്യർഥനയുമായി പുന്നപ്ര പൊലീസ്. ഇയാളെ ഒളിവിൽ കഴിയാൻ സഹായിക്കുന്നവരെക്കുറിച്ചോ വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. കൊലക്കേസ് പ്രതികൾക്ക് സിം കാർഡ് കൈമാറിയ കേസിൽ പുന്നപ്ര കളിത്തട്ടിന് പടിഞ്ഞാറ് മൊബൈൽ കട നടത്തുന്ന മുഹമ്മദ് ബാദുഷ, 12ാം വാർഡ്​ അംഗം സുൽഫിക്കർ എന്നിവർക്കെതിരെ കേസെടുത്തിരുന്നു. പിടിയിലായ ബാദുഷ റിമാൻഡിലാണ്. ഫോൺ: 228 7669. (ചിത്രം... സുൽഫിക്കര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.