കയർ സംഘങ്ങൾ അടച്ച തുക തിരിച്ചുനൽകണം -എ.എ. ഷുക്കൂർ

ആലപ്പുഴ: കയർ സംഘങ്ങൾ യന്ത്രങ്ങൾക്കായി കയർ മെഷിനറി ഫാക്ടറിയിൽ അടച്ച ഭീമമായ തുക തിരിച്ചു നൽകണമെന്ന്​ കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ. 2011-16ൽ യു.ഡി.എഫ്​ ഭരണകാലഘട്ടത്തിലാണ്​ കയർ സഹകരണ സംഘങ്ങൾക്ക് തൊണ്ടുതല്ലൽ യന്ത്രവും കയർപിരി യന്ത്രവും വാങ്ങാൻ വൻതുക അനുവദിച്ചതും കയർ സംഘങ്ങൾ ഈ തുക കയർ മെഷിനറി ഫാക്ടറികളിൽ അടച്ചതും​. എന്നാൽ, ഇതുവരെ യന്ത്രങ്ങൾ സംഘങ്ങൾക്ക് നൽകാൻ കഴിയാത്ത സാഹചര്യത്തിൽ അടച്ച തുക തിരിച്ചുകൊടുക്കണം. തിരികെ ലഭിക്കുന്ന തുക സംഘങ്ങൾക്ക്​ ചകിരി വാങ്ങാനും കയർ പിരിക്കുന്നതിനുമായി ഉപയോഗിക്കാൻ അനുമതി നൽകണമെന്നും ഷുക്കൂർ ആവശ്യപ്പെട്ടു. എ.കെ.ബി.ആർ.എഫ്​ ജില്ല കൺവെൻഷൻ ആലപ്പുഴ: ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം ജില്ല കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ്‌ കെ.ആർ. ശശികുമാർ അധ്യക്ഷത വഹിച്ചു. എം. ബാബു, വി. ചന്ദ്രൻ, ടി. പ്രേംനാഥ്, എം.കെ. മോഹൻകുമാർ, കെ.എൻ. ചന്ദ്രബാബു എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ജോൺ പൂക്കായി സ്വാഗതവും എസ്​. പത്മ നന്ദിയും പറഞ്ഞു. റിപ്പബ്ലിക്​ദിനം ആഘോഷിച്ചു ആലപ്പുഴ: വെള്ളക്കിണർ ജങ്​ഷനിൽ പുത്തനങ്ങാടി മണ്ഡലം കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ റിപ്പബ്ലിക്ദിനം ആഘോഷിച്ചു ഡി.സി.സി ജനറൽ സെക്രട്ടറി സുനിൽ ജോർജ് ദേശീയപതാക ഉയർത്തി. ഡി.സി.സി മെംബർ വയലാർ ലത്തീഫ് പ്രതിജ്ഞവാചകം ചൊല്ലിക്കൊടുത്തു. മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ഷഫീഖ്​ പാലിയേറ്റിവ് അധ്യക്ഷത വഹിച്ചു. ടെൻഡർ ക്ഷണിച്ചു ആലപ്പുഴ: തൈക്കാട്ടുശ്ശേരി ഐ.സി.ഡി.എസ് പ്രോജക്ടില്‍ അഞ്ച് ഗ്രാമപഞ്ചായത്തിലെ 120 അംഗൻവാടിയിൽ കണ്ടിൻജൻസി സാധനങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി 14ന് ഉച്ചക്ക്​ ഒന്നുവരെ സ്വീകരിക്കും. ഫോൺ: 0478 2523206. മുതുകുളം ഐ.സി.ഡി.എസ് പ്രോജക്ടില്‍ അഞ്ച് ഗ്രാമപഞ്ചായത്തിലെ 122 അംഗൻവാടിയിൽ കണ്ടിൻജൻസി സാധനങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോറം ഫെബ്രുവരി 14ന് രാവിലെ 11.30 വരെ ഐ.സി.ഡി.എസ് ഓഫിസിൽ ലഭിക്കും. ഫോൺ: 0477 2474400.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.