സാറാ ഫാത്തിമയെ അനുമോദിച്ചു

അമ്പലപ്പുഴ: കേരള ജുഡീഷ്യൽ സർവിസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആലപ്പുഴ സ്റ്റേഡിയം വാർഡ് വലിയ പുരക്കൽ ജെ. സാറാ ഫാത്തിമയെ എച്ച്. സലാം എം.എൽ.എ അനുമോദിച്ചു. കോവിഡ്കാലത്ത് ഓൺലൈൻ പരിശീലനത്തിനൊപ്പം വീട്ടിലിരുന്ന് പഠനം ക്രമീകരിച്ചാണ് മുൻസിഫ് മജിസ്ട്രേറ്റ് നിയമനപരീക്ഷക്ക് തയാറെടുത്തത്. മാതാപിതാക്കളായ ഡോ. ജിഹാനുദ്ദീൻ, ലൈലാബീവി, വാർഡ് കൗൺസിലർ അജേഷ്, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത്​ അംഗം അഡ്വ. പ്രദീപ്തി സജിത്ത് എന്നിവർ ഒപ്പമുണ്ടായിരുന്നു. ചിത്രം... ജെ. സാറാ ഫാത്തിമയെ എച്ച്. സലാം എം.എൽ.എ അനുമോദിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.