ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമെന്ന്​

കായംകുളം: സ്റ്റുഡന്‍റ്​ പൊലീസ് കാഡറ്റിൽ ഫുൾസ്ലീവും ശിരോവസ്​ത്രവും അനുവദിക്കില്ലെന്ന നിലപാട് മൗലികാവകാശങ്ങളുടെ ലംഘനവും മതസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റവുമാണെന്ന് ദക്ഷിണ കേരള ഇസ്‌ലാമിക് സ്റ്റുഡന്റ്​സ് ഫെഡറേഷൻ ജില്ല കമ്മിറ്റി പറഞ്ഞു. സർക്കാറിന്റെ അധീനതയിലുള്ള പല സ്ഥലത്തും മതചിഹ്നങ്ങൾ പ്രദർശിപ്പിക്കുമ്പോൾ മുസ്‌ലിം വിദ്യാർഥികളോട് മാത്രം നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണ്. പ്രസിഡന്റ് അഫ്സൽ മന്നാനി അധ്യക്ഷത വഹിച്ചു. ആഷിക് അബ്റാരി ഉദ്ഘാടനം ചെയ്തു. ഇ. അബ്ദുൽകബീർ അദ്ദാഇ, ഹാരിസ് അബ്റാരി, ഹുസൈൻ അബ്റാരി, അനീർ മൗലവി, മുഹമ്മദ്‌ സിനാൻ, അഹ്‌മദ്‌ ഇസ്മാഈൽ, ഫർസീൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.