രണ്ടരവയസ്സുകാരന്‍റെ 'തിമിലമേളം' വൈറൽ

അമ്പലപ്പുഴ: കളഭദിനത്തില്‍ പഞ്ചവാദ്യം ആസ്വദിച്ച് കളിച്ചെണ്ടയില്‍ താളംപിടിക്കുന്ന രണ്ടരവയസ്സുകാരന്‍റെ വിഡിയോ വൈറലാകുന്നു. അമ്പലപ്പുഴ നാലുപറയില്‍ അനൂപ്-വീണ ദമ്പതികളുടെ മകന്‍ അരവിന്ദാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പത്താം കളഭദിവസമാണ് പഞ്ചവാദ്യ ആസ്വാദകരെ ആകര്‍ഷിച്ച് കളിച്ചെണ്ടയില്‍ താളംപിടിക്കുന്ന കുരുന്നിലേക്ക് ശ്രദ്ധതിരിഞ്ഞത്‌. ഒരുമണിക്കൂര്‍ നീണ്ട പഞ്ചവാദ്യം പൂര്‍ത്തിയാകുന്നതുവരെ തോളില്‍ തൂക്കിയ കൊച്ചുകളിച്ചെണ്ടയില്‍ അരവിന്ദ് തിമില രീതിയിൽ താളമിട്ടു. ആനന്ദേശ്വരം ക്ഷേത്രത്തിലെ കഴകം ജീവനക്കാരനാണ് അനൂപ്. അമ്പലപ്പുഴ പരമേശ്വരക്കുറുപ്പിന്‍റെ കീഴില്‍ തിമില പഠിച്ച അനൂപ് അമ്പലപ്പുഴ ജയകുമാറിനൊപ്പം പഞ്ചവാദ്യമേളങ്ങളിലും പങ്കെടുക്കാറുണ്ട്. അനൂപ് വീട്ടില്‍ തിമില ​കൊട്ടുമ്പോള്‍ അനുകരിച്ച് അരവിന്ദ് കളിച്ചെണ്ടയില്‍ താളമിടും. കളഭദിവസവും പഞ്ചവാദ്യം നടക്കുന്നതിനിടെ അനൂപിന്‍റെ തിമില കണ്ടുനിന്ന അരവിന്ദ് അനുകരിച്ചത് വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ ഇട്ടതാണ് ഇപ്പോള്‍ വൈറല്‍. -ചിത്രം-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.