കാപ്പ ചുമത്തി യുവാവിനെ ജയിലിൽ അടച്ചു

ആലപ്പുഴ: . ആലപ്പുഴ നോർത്ത് പൊലീസ്​ സ്​റ്റേഷൻ പരിധിയിലെ താമസക്കാരനായ മാരാരിക്കുളം സൗത്ത് പഞ്ചായത്ത് 13ാം വാർഡിൽ പാതിരപ്പള്ളി മണിമംഗലം വീട്ടിൽ ജോസ് ആന്റണിയെയാണ്​ (കാലൻ ജോസ് -30) തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചത്​. 2010 മുതൽ ആലപ്പുഴ നോർത്തിലടക്കം വിവിധ ​പൊലീസ്​ സ്​റ്റേഷനുകളിൽ ഒമ്പത്​ ക്രിമിനൽ കേസുകളിൽ ​പ്രതിയാണ്​. ആയുധം കൈകാര്യം ചെയ്യൽ, കൊലപാതകം, വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, നിരോധിത മയക്കുമരുന്നുകളുടെ വിൽപന തുടങ്ങിയ കേസുകളിൽ സ്ഥിരം കുറ്റവാളിയാണ്​. APL jose antony ജോസ്​ ആൻറണി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.